ഏഴിമലയില്‍ നിന്നാണ് നാവിക സേന സംഘം വയനാട്ടിലെത്തുക

കല്‍പ്പറ്റ:വയനാട് മേപ്പാടി മുണ്ടക്കൈ ഉരുള്‍പൊട്ടലിൽ മുണ്ടക്കൈ, അട്ടമല മേഖലയില്‍ കുടുങ്ങികിടക്കുന്നവരെ രക്ഷിക്കാൻ നാവിക സേന സംഘമെത്തും. രക്ഷാപ്രവര്‍ത്തനത്തിനായി സംസ്ഥാന സര്‍ക്കാര്‍ നാവിക സേനയുടെ സഹായം തേടി. ഏഴിമലയില്‍ നിന്നാണ് നാവിക സേന സംഘം വയനാട്ടിലെത്തുക. മുഖ്യമന്ത്രിയുടെ നിർദ്ദേശ പ്രകാരമാണ് നേവിയുടെ സഹായം അഭ്യർത്ഥിച്ചത്. നേവിയുടെ റിവർ ക്രോസിംഗ് ടീമിന്‍റെ സഹായം ആണ് അഭ്യർത്ഥിച്ചത്. ഏഴിമല നാവിക അക്കാദമിയിലെ നേവിയുടെ സംഘം വയനാട്ടിലേക്ക് ഉടനെ തിരിക്കും.

ഉരുള്‍പൊട്ടൽ; കൂടുതൽ മെഡിക്കൽ സംഘം വയനാട്ടിലേക്ക്, അയൽ ജില്ലകളിലെ ആശുപത്രികളിൽ സൗകര്യങ്ങളൊരുക്കാൻ നിർദേശം

Malayalam News Live: ഉരുൾ പൊട്ടൽ; വിറങ്ങലിച്ച് വയനാട്, മരണ സംഖ്യ ഉയരുന്നു

Mission Arjun LIVE | Asianet News | Malayalam News LIVE | Shirur Landslide | ഏഷ്യാനെറ്റ് ന്യൂസ്