അതേസമയം, ഹാജരാക്കുന്ന അന്നായിരിക്കും ശിക്ഷ പ്രഖ്യാപിക്കുക. ഡിവൈഎഫ് ഐ പ്രവര്‍ത്തകനായ ഷിബിനെയാണ് 2015 ൽ കൊലപ്പെടുത്തിയത്. മുസ്ലീംലീഗ് പ്രവർത്തകർ അടക്കമുളളവർക്കെതിരെയാണ് കേസ് എടുത്തിരുന്നത്. 

കോഴിക്കോട്: നാദാപുരം ഷിബിൻ കൊലപാതകക്കേസിൽ വിചാരണക്കോടതി വെറുതെവിട്ട പ്രതികൾ കുറ്റക്കാരാണെന്ന് ഹൈക്കോടതി. ഒന്നു മുതൽ ആറുവരെയുള്ള പ്രതികളും,15, 16 പ്രതികളുമാണ് കുറ്റക്കാരാണെന്ന് ഹൈക്കോടതി കണ്ടെത്തിയത്. സർക്കാർ നൽകിയ അപ്പീലിലാണ് ഉത്തരവ്. കുറ്റക്കാരെന്ന് കണ്ടെത്തിയവരെ ഉടൻ അറസ്റ്റ് ചെയ്യണമെന്നും ഈ മാസം 15ന് ഇവരെ ഹൈക്കോടതിയിൽ ഹാജരാക്കണമെന്നും കോടതി ഉത്തരവിട്ടു.

അതേസമയം, പ്രതികളെ ഹാജരാക്കുന്ന അന്നായിരിക്കും ശിക്ഷ പ്രഖ്യാപിക്കുക. 2015 ജനുവരിയിലാണ് പത്തൊൻപത് വയസ്സു മാത്രം പ്രായമുള്ള ഷിബിനെ തൂണേരിയിൽ വെച്ച് ലീഗ് പ്രവർത്തകരുടെ സംഘം വെട്ടിക്കൊന്നത്. സെഷൻസ് കോടതി പ്രതികളെ വെറുതെ വിട്ടതോടെ കേസിലെ മൂന്നാം പ്രതിയായ മുഹമ്മദ് അസ്ലത്തെ സിപിഎം പ്രവർത്തകർ കൊലപ്പെടുത്തി. നാദാപുരം തൂണേരിയിൽ 2015 ജനുവരി 22-നാണ് ഡിവൈഎഫ്ഐ പ്രവർത്തകൻ ഷിബിൻ കൊല്ലപ്പെട്ടത്. ഇസ്തമയിൽ അസ്ലം മുനീർ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു ആക്രമണം. ലീഗിന്റെ പ്രാദേശിക ഗുണ്ടയായ ഇസ്മായിലും സംഘവും നിസ്സാരമായ തർക്കത്തിന്റെ പേരിലാണ് ഷിബിനെ കൊലപ്പെടുത്തിയത്. അക്രമം തടയാൻ ശ്രമിച്ച കോൺഗ്രസ് പ്രവർത്തകരെ അടക്കം പരിക്കേൽപ്പിച്ചു. 

തുടർന്ന് നാദാപുരം, തൂണേരി, വെള്ളൂർ പ്രദേശങ്ങളിലെ ലീഗ് പ്രവ‍‍ർത്തകരുടെ വീടുകൾക്ക് നേരെ ആക്രമണവും കൊള്ളയും തീവെപ്പും നടന്നു. കലാപത്തിന് വ‍ർഗ്ഗീയ സ്വഭാവവും ഉണ്ടായിരുന്നു. 72-ഓളം വീടുകളാണ് ആക്രമിക്കപ്പെട്ടത്. 30 ലേറെ വാഹനങ്ങളും തകർത്തു. 2018 ജൂണിൽ തെളിവുകളുടെ അഭാവത്തിൽ 17 പേരെ കോഴിക്കോട് സെഷൻസ് കോടതി വെറുതെ വിട്ടു. പ്രതികാരമെന്നോണം കേസിലെ മൂന്നാം പ്രതിയായിരുന്ന താഴെകുനിയിൽ അസ്ലത്തെ ബൈക്കിൽ സഞ്ചരിക്കവേ വെട്ടിക്കൊലപ്പെടുത്തി. നാദാപുരത്തെ വർഗ്ഗീയ സ്വഭാവമുള്ള സംഘർഷ പരമ്പരയിൽ ഒടുവിലത്തേതാണ് ഷിബിന്റെയും പിന്നീട് നടന്ന അസ്ലത്തിന്റെയും കൊലപാതകം. 

56 വർഷത്തിന് ശേഷം മലയാളി സൈനികൻ തോമസ് ചെറിയാന്‍റെ മൃതദേഹം ജന്മനാട്ടിൽ; അന്ത്യാ‍ഞ്ജലി അർപ്പിക്കാൻ ആയിരങ്ങൾ

https://www.youtube.com/watch?v=Ko18SgceYX8