കോഴിക്കോട്: ദുൽഹജ്ജ് ഒന്ന് ബുധനാഴ്ച (ജൂലൈ 22) എന്ന് ഹിലാൽ കമ്മിറ്റി. ജൂലൈ 20ന് തിങ്കൾ സൂര്യൻ അസ്തമിക്കുന്നതിന് 11മിനിറ്റ് മുൻപ് കേരളത്തിൽ ചന്ദ്രൻ അസ്തമിക്കുന്നതിനാൽ മാസപ്പിറവി ദൃശ്യമാകില്ലെന്നും, ഈ സാഹചര്യത്തിൽ ചൊവ്വാഴ്ച ദുൽകഅദ് 30പൂർത്തിയാക്കി ജൂലൈ 22ന് ബുധനാഴ്ച ദുൽഹജ്ജ് ഒന്ന് ആയിരിക്കുമെന്നും കേരള ഹിലാൽ കമ്മിറ്റി ചെയർമാൻ എം മുഹമ്മദ്‌ മദനി അറിയിച്ചു.