Asianet News MalayalamAsianet News Malayalam

തെരഞ്ഞെടുപ്പിൽ പിന്തുണ ഇടതുമുന്നണിക്കെന്ന് യാക്കോബായ സഭ; സമദൂര നിലപാട് തുടരുമെന്ന് ഓര്‍ത്തഡോക്സ് സഭ

തർക്കപരിഹാരത്തിന് മുഖ്യമന്ത്രി നടത്തിയ ഇടപെടലിൽ ഒരു പരിധി വരെ തൃപ്തരാണെന്നും യാക്കോബായ സഭ മെത്രാപോലീത്തൻ ട്രസ്റ്റി ജോസഫ് മാർ ഗ്രിഗോറിയോസ്.

The Jacobite Church supports the Left Front in the elections joseph mar gregarious
Author
First Published Apr 22, 2024, 1:03 PM IST

കോട്ടയം: തെരഞ്ഞെടുപ്പ് അടുത്തിരിക്കെ എൽഡിഎഫിന് പിന്തുണ അറിയിച്ച് യാക്കോബായ സഭ. പ്രശ്നങ്ങൾ ഉള്ള സഭ എന്ന നിലയിൽ ഒപ്പം നിന്നവരെ സഹായിക്കുക എന്നത് കടമയെന്ന് യാക്കോബായ സഭ മെത്രാപോലീത്തൻ ട്രസ്റ്റി ജോസഫ് മാർ ഗ്രിഗോറിയോസ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ഓർത്തഡോക്സ് സഭ സമദൂര നിലപാട് തുടരുമെന്നാണ് മലങ്കര അസോസിയേഷൻ സെക്രട്ടറി ബിജു ഉമ്മന്‍റെ പ്രതികരണം.

സഭ തർക്കത്തിൽ പിന്തുണ അറിയിച്ച ചർച്ച് ബില്ല് രൂപീകരണത്തിന് മുൻകൈയെടുത്ത സംസ്ഥാന സർക്കാരിനൊപ്പമെന്ന് യാക്കോബായ സഭ. തർക്കപരിഹാരത്തിന് മുഖ്യമന്ത്രി നടത്തിയ ഇടപെടലിൽ ഒരു പരിധി വരെ തൃപ്തരാണെന്നും യാക്കോബായ സഭ മെത്രാപോലീത്തൻ ട്രസ്റ്റി ജോസഫ് മാർ ഗ്രിഗോറിയോസ്. സംസ്ഥാന ദേശീയ രാഷ്ട്രീയ സംബന്ധിച്ച് പ്രതികരണത്തിനില്ല. ചാലക്കുടി മണ്ഡലത്തിൽ സഭാ അംഗമായ യുഡിഎഫ് സ്ഥാനാർത്ഥിക്ക് പിന്തുണ ഉണ്ടോ എന്ന ചോദ്യത്തിന് മറുപടി ഇങ്ങനെ.

എന്നാൽ ഓർത്തഡോക്സ് സഭ സമദൂര നിലപാട് തുടരുമെന്ന് മലങ്കര അസോസിയേഷൻ സെക്രട്ടറി ബിജു ഉമ്മൻ. സഭ തർക്കവുമായി ബന്ധപ്പെട്ട സാഹചര്യവും മറുപടിയിലുണ്ട്. വോട്ട് പെട്ടിയിൽ വീഴാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ ആണ്  മധ്യകേരളത്തിലെ ലോക്സഭ മണ്ഡലങ്ങളിൽ നിർണ്ണായക ശക്തിയായ  യാക്കോബായ ഓർത്തഡോക്സ് സഭകൾ നിലപാട് അറിയിച്ചത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

Follow Us:
Download App:
  • android
  • ios