പൊലീസ് കേസെടുത്താൽ സംശയിക്കുന്നവരെ കസ്റ്റഡിൽ ചോദ്യം ചെയ്യേണ്ടിവരും. കമ്പ്യൂട്ടറും കത്ത് പ്രചരിപ്പിച്ച ഫോണും പൊലിസിന് ഫോറൻസിക് പരിശോധനക്ക് അയക്കാം. കോടതിയിൽ കേസെത്തുമ്പോൾ നിയമ രീതികളെ കുറിച്ച് നഗരസഭക്കും വിശദീകരിക്കേണ്ടിവരും


തിരുവനന്തപുരം : തിരുവനന്തപുരം കോർപറേഷനിലെ നിയമന കത്ത് വിവാദത്തിൽ മേയർ പൊലീസിൽ നേരിട്ട് പരാതി നൽകാത്തത് നിയമോപദേശത്തിന്റെ അടിസ്ഥാനത്തിൽ. പൊലീസ് കേസെടുത്താൽ സംശയിക്കുന്നവരെ കസ്റ്റഡിൽ ചോദ്യം ചെയ്യേണ്ടിവരും. കമ്പ്യൂട്ടറും കത്ത് പ്രചരിപ്പിച്ച ഫോണും പൊലിസിന് ഫോറൻസിക് പരിശോധനക്ക് അയക്കാം. കോടതിയിൽ കേസെത്തുമ്പോൾ നിയമ രീതികളെ കുറിച്ച് നഗരസഭക്കും വിശദീകരിക്കേണ്ടിവരും

അതേസമയം ക്രൈംബ്രാഞ്ചിന്‍റെ പ്രാഥമിക പരിശോധനയ്ക്ക് ശേഷമുള്ള ശുപാർശ നിർണായകം ആണ്. കേസെടുത്ത് അന്വേഷണമെന്ന ശുപാർശയില്ലെങ്കിൽ അന്വേഷണം വഴിമുട്ടും. നിലവിലെ പ്രാഥമിക പരിശോധനയിൽ സാധിക്കുന്നത് മൊഴി രേഖപ്പെടുത്തൽ മാത്രം ആണ്. കത്ത് വിവാദത്തെ കുറിച്ച് സിപിഎം പാർട്ടി അന്വേഷണം പ്രഖ്യാപിച്ചെങ്കിലും കമ്മിഷനെ പോലും ഇതുവരെ നിയോഗിച്ചിട്ടില്ല.