ജനുവരി ഒന്ന് മുതൽ ജൂൺ 30 വരെ ആറുമാസത്തേക്കാണ് മൊറട്ടോറിയം കാലാവധി നീട്ടിയത്. 

തിരുവനന്തപുരം: വിവിധ ധനകാര്യസ്ഥാപനങ്ങളിൽ നിന്നും വ്യക്തികളിൽ നിന്നും മത്സ്യത്തൊഴിലാളികൾ (Fishermen) എടുത്ത കടങ്ങളുടെ തിരിച്ചുപിടിക്കൽ നടപടികൾക്കുള്ള മൊറട്ടോറിയം (Moratorium) കാലാവധി നീട്ടി. ജനുവരി ഒന്ന് മുതൽ ജൂൺ 30 വരെ ആറുമാസത്തേക്കാണ് മൊറട്ടോറിയം കാലാവധി നീട്ടിയത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

മത്സ്യബന്ധന ഉപകരണങ്ങൾ വാങ്ങൽ, കുട്ടികളുടെ വിദ്യാഭ്യാസം, പെൺമക്കളുടെ വിവാഹം, ചികിത്സ, വീട് നിർമ്മാണം എന്നീ ആവശ്യങ്ങൾക്ക് 2008 ഡിസംബർ 31 വരെ മത്സ്യത്തൊഴിലാളികൾ എടുത്ത വായ്പകളിലെ മൊറട്ടോറിയമാണ് മന്ത്രിസഭാ യോഗം നീട്ടിയത്. ജപ്തി നടപടികളടക്കം ഇക്കാലയളവിൽ ഒഴിവാകും.