Asianet News MalayalamAsianet News Malayalam

കേരളത്തിൽ നിക്ഷേപം നടത്താമെന്ന് നോർവേ മലയാളികള്‍ ,എല്ലാ സഹായവും നൽകാമെന്ന് മുഖ്യമന്ത്രി

നോർവ്വേയിലെ  മലയാളി കൂട്ടായ്മയായ  'നന്മ'യുടെ സ്വീകരണ സമ്മേളനത്തിൽ പങ്കെടുക്കാൻ എത്തിയ മുഖ്യമന്ത്രിയുടെ മുന്നിലാണ് നിക്ഷേപത്തിന് തയ്യാറാണെന്ന് ചിലർ സൂചിപ്പിച്ചത്.സർക്കാർ കേരളത്തിൽ നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന കാര്യങ്ങളും നോർവ്വ സന്ദർശനത്തിൻ്റെ നേട്ടങ്ങളും മുഖ്യമന്ത്രി മലയാളി അസോസിയേഷന് മുന്നിൽ  വിശദീകരിച്ചു. 

The Norwegian Malayali association Namna, wants to  invest in Kerala, Chief Minister said would give all the help
Author
First Published Oct 7, 2022, 3:22 PM IST

നോര്‍വേ:കേരളത്തിൽ സംരംഭം ആരംഭിക്കാൻ താൽപര്യമുണ്ടെന്ന് നോർവേ മലയാളികൾ. നോർവ്വേയിലെ  മലയാളി കൂട്ടായ്മയായ  'നന്മ'യുടെ സ്വീകരണ സമ്മേളനത്തിൽ പങ്കെടുക്കാൻ എത്തിയ മുഖ്യമന്ത്രിയുടെ മുന്നിലാണ് നിക്ഷേപത്തിന് തയ്യാറാണെന്ന് ചിലർ സൂചിപ്പിച്ചത്. അതിനുള്ള എല്ലാ സഹായവും നൽകാമെന്ന് മുഖ്യമന്ത്രി പറഞ്ഞു.സർക്കാർ കേരളത്തിൽ നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന കാര്യങ്ങളും നോർവ്വ സന്ദർശനത്തിൻ്റെ നേട്ടങ്ങളും മുഖ്യമന്ത്രി മലയാളി അസോസിയേഷന് മുന്നിൽ  വിശദീകരിച്ചു. ഇവിടെ കാണുന്ന പല സൗകര്യങ്ങളും നമ്മുടെ നാട്ടിലും ഉണ്ടാകണമെന്ന് നിങ്ങൾ ആഗ്രഹിക്കുന്നുണ്ടാകുമെന്നും അതിനായി നമുക്ക് ഒന്നിച്ച് ശ്രമിക്കാമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. 

നവകേരള കാഴ്ചപാടിൻ്റെ പ്രധാന ഉള്ളടക്കവും കഴിഞ്ഞ ആറു വർഷം നടപ്പിലാക്കിയ പ്രധാന കാര്യങ്ങളും മുഖ്യമന്ത്രി വിശദീകരിച്ചു. 1970 മുതൽ നോർവ്വേയിൽ മലയാളി സാന്നിധ്യമുണ്ടെങ്കിലും 2000 മുതലാണ് മലയാളികൾ കുടുതലായി കുടിയേറാൻ തുടങ്ങിയത്. പ്രൊഫഷണലുകളാണ് ഇവരിൽ ഭൂരിഭാഗവും.നോർവ്വേയിലെ പെൻഷൻ സംവിധാനത്തെ കുറിച്ച് വിശദമായ പഠനം നടത്താൻ ഉദ്ദേശിക്കുന്നതായി  പിണറായി വിജയൻ സൂചന നൽകി. ആദ്യമായാണ് കേരളത്തിൻ്റെ മുഖ്യമന്ത്രി നോർവ്വേയിലെത്തുന്നതെന്നും അതിൽ തങ്ങൾക്ക് അഭിമാനമുണ്ടെന്നും നന്മ പ്രസിഡണ്ട് സിന്ധു എബ്ജിൽ പറഞ്ഞു. പെരുമ്പാവൂർകാരിയായ സിന്ധു പതിനേഴ് വർഷമായി നോർവ്വേയിലാണ്. ചോദ്യങ്ങൾക്ക് മുഖ്യമന്ത്രിയെ കൂടാതെ വ്യവസായ മന്ത്രി പി രാജീവും ചീഫ് സെക്രട്ടറി ഡോ. വി പി ജോയിയും മറുപടി പറഞ്ഞു.

നോർവീജിയൻ കമ്പനികളുടെ നിക്ഷേപകസംഗമം ജനുവരിയിൽ കേരളത്തിൽ

കേരളത്തിൽ നിക്ഷേപ താൽപര്യങ്ങളുള്ള നോർവ്വീജിയൻ കമ്പനികളുടെ ഇന്ത്യൻ ചുമതലക്കാരുടെ സംഗമം ജനുവരിയിൽ  കേരളത്തിൽ സംഘടിപ്പിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കേരളത്തിലെ നിക്ഷേപ സാധ്യതകളെ സംബന്ധിച്ച് ഓസ് ലെയിൽ സംഘടിപ്പിച്ച ബിസിനസ് മീറ്റിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. 

ഇന്നോവേഷൻ നോർവ്വേ, നോർവ്വേ ഇന്ത്യ ചേമ്പർ ഓഫ് കോമേഴ്സ് ആൻ്റ് ഇൻഡസ്ട്രി, നോർവ്വീജിയൻ ബിസിനസ് അസോസിയേഷൻ ഇന്ത്യ, എന്നീ സംഘടനകളുമായി ചേർന്ന് ഇന്ത്യൻ എംബസിയും ഇന്ത്യയിലെ നോർവ്വീജിയൻ എംബസിയും ചേർന്നാണ് ബിസിനസ്സ് മീറ്റ് സംഘടിപ്പിച്ചത്. 
അമ്പത് പ്രധാന കമ്പനികളിലെ പ്രതിനിധികൾ പങ്കെടുത്തു. 
 
ഹൈഡ്രജൻ പ്രോയുടെ സിഇഒ എറിക് ബോൾസ്റ്റാഡ്, മാലിന്യം വെൻഡിംഗ് മെഷ്യനുകളിലൂടെ സംഭരിച്ച് സംസ്കരിക്കുന്ന പ്രശസ്ത കമ്പനിയായ ടോംറയുടെ വൈസ് പ്രസിഡൻറ് ജേക്കബ് റോഹൻ ഹോഗ്, മാലിന്യ സംസ്കരണത്തിലെ ആഗോള സ്ഥാപനമായ കാമ്പിയുടെ സിഇഒ എറിക് ഫാഡ് സ്, എം ടി ആർ കമ്പനിയുടെ സിഇഒ സഞ്ജയ് ശർമ്മ എന്നിവർ അവരവരുടെ സാധ്യതകളെ സംബന്ധിച്ച പ്രസൻ്റേഷനുകൾ അവതരിപ്പിച്ചു. 

 

Follow Us:
Download App:
  • android
  • ios