ഒന്നാംപ്രതി പാമ്പാംപള്ളം കല്ലംകാട് വി.മധു, ഇടുക്കി രാജാക്കാട് മാലുതൈക്കൽ വീട്ടിൽ ഷിബു എന്നിവരുടെ ജാമ്യാപേക്ഷയാണ് കോടതി പരിഗണിക്കുന്നത്

പാലക്കാട് : വാളയാറിൽ സഹോദരിമാർ ദുരൂഹ സാഹചര്യത്തിൽ മരിച്ച കേസിൽ പ്രതികളുടെ ജാമ്യാപേക്ഷ പാലക്കാട് പോക്സോ കോടതി ഇന്ന് പരിഗണിക്കും. ഒന്നാംപ്രതി പാമ്പാംപള്ളം കല്ലംകാട് വി.മധു, ഇടുക്കി രാജാക്കാട് മാലുതൈക്കൽ വീട്ടിൽ ഷിബു എന്നിവരുടെ ജാമ്യാപേക്ഷയാണ് കോടതി പരിഗണിക്കുന്നത്.

ഓഗസ്റ്റ് പത്തിന് കേസ് പരിഗണിച്ച പാലക്കാട് ഫസ്റ്റ് അഡീഷണൽ സെഷൻസ് കോടതി കേസിൽ തുടരന്വേഷണത്തിന് സി ബി ഐയോട് നിർദേശിച്ചിരുന്നു. പൊലീസ് നിഗമനം ശരിവയ്ക്കുന്ന രീതിയിൽ ഇരുവരുടേതും ആത്മഹത്യയെന്നാണ് സി ബി ഐയും കുറ്റപത്രത്തിൽ എഴുതിയത്. 2017 ജനുവരി 13നാണ് പതിമൂന്ന് വയസ്സുള്ള പെൺകുട്ടിയെ വാളയാർ അട്ടപ്പള്ളത്തെ ഷെഡിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. മാർച്ച് നാലിന് ഒമ്പത് വയസ്സുള്ള ഇളയ സഹോദരിയും സമാന സാഹചര്യത്തിൽ മരിച്ചു

'പൊലീസ് ചെയ്തത് തന്നെ സിബിഐയും ചെയ്തു', കോടതി വിധിയിൽ പ്രതികരിച്ച് വാളയാര്‍ അമ്മ

വാളയാര്‍ പീഡന കേസിൽ സിബിഐയുടെ നിലവിലെ കുറ്റപത്രം തള്ളി പുനരന്വേഷണത്തിന് ഉത്തരവിട്ട പോക്സോ കോടതി വിധിയെ സ്വാഗതം ചെയ്ത് പെൺകുട്ടികളുടെ അമ്മ. നേരത്തെ കേസ് അന്വേഷിച്ച പൊലീസ് ചെയ്തത് തന്നെയാണ് സിബിഐയും ചെയ്തതെന്നും പുനരന്വേഷണത്തിലൂടെ സത്യത്തിലേക്ക് എത്താൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അമ്മ മാധ്യമങ്ങളോട് പ്രതികരിച്ചു. സത്യസന്ധമായ രീതിയിൽ അന്വേഷണം നടക്കണമെന്ന് ആവര്‍ത്തിച്ച പരാതിക്കാരി, കേസ് സിബിഐയുടെ പുതിയ സംഘം അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടു. ക്രൈംബ്രാഞ്ച് വാദങ്ങൾ സിബിഐ ശരിവെച്ചത് എന്തുകൊണ്ടാണാണെന്ന ചോദ്യവും പെൺകുട്ടികളുടെ അമ്മ ഉയ‍ര്‍ത്തി. 

അതേ സമയം, വാളയാർ കേസിൽ സിബിഐയുടെ നിലവിലെ കുറ്റപത്രം തള്ളി പുനരന്വേഷണത്തിന് ഉത്തരവിട്ട പാലക്കാട് പോക്സോ കോടതി സിബിഐയെ രൂക്ഷ ഭാഷയിലാണ് വിമ‍ശിച്ചത്. സിബിഐയുടെ അന്വേഷണം തൃപ്തികരമല്ലെന്നും ശരിയായ രീതിയിൽ അന്വേഷണം നടന്നില്ലെന്നും കോടതി നിരീക്ഷിച്ചു. സിബിഐ സമർപ്പിച്ച രേഖകളും തെളിവുകളും തമ്മിൽ പൊരുത്തപ്പെടുന്നില്ലെന്ന് കണ്ടെത്തിയ കോടതി, കൊലപാതക സാധ്യത കൂടി അന്വേഷിക്കണമെന്നും അവശ്യപ്പെട്ടു. സി.ബി.ഐ സമർപ്പിച്ച കുറ്റപത്രം അപൂർണമാണെന്ന പെൺകുട്ടികളുടെ അമ്മയുടെ വാദം അംഗീകരിച്ചാണ് പാലക്കാട് പോക്സോ കോടതി തുടരന്വേഷണത്തിന് ഉത്തരവിട്ടത്. 

നിരന്തരമായ ശാരീരിക പീഡനത്തെ തുടർന്ന് സഹോദരിമാർ ആത്മഹത്യ ചെയ്തുവെന്നാണ് പൊലീസും പിന്നാലെ സിബിഐയും കണ്ടെത്തിയത്. എന്നാല്‍ പതിനാലും ഒമ്പതും വയസ് മാത്രമുള്ള തന്‍റെ മക്കളുടേത് ആത്മഹത്യയല്ലെന്നും കൊലപ്പെടുത്തിയതാണെന്നായിരുന്നു പെണ്‍കുട്ടികളുടെ അമ്മയുടെ നിലപാട്. ആദ്യത്തെ പെൺകുട്ടിയുടെ മരണത്തിൽ വലിയ മധു എന്നു വിളിക്കുന്ന മധു, ഷിബു. മധു എനിവർ പ്രതികളാണെന്ന് സിബിഐ കുറ്റപത്രത്തിൽ പറയുന്നു എന്നാൽ. രണ്ടാമത്തെ പെൺകുട്ടിയുടെ മരണത്തിൽ വലിയ മധുവും പ്രായപൂർത്തിയാകാത്ത ആൺകുട്ടിയുമാണ് പ്രതികൾ.