രണ്ട് ആൺ മക്കൾ ചേർന്ന് മൃതദേഹം കുഴിച്ചു മൂടി സ്മാരകം വയ്ക്കുയായിരുന്നു. സന്യാസിയായ അച്ഛൻ സമാധിയായെന്നാണ് മക്കൾ പറയുന്നത്. 

തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ വൃദ്ധൻ്റെ സമാധിയിലെ വിവാദത്തിൽ മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോർട്ടം നടത്താനൊരുങ്ങി പൊലീസ്. വിഷയത്തിൽ കളക്ടർക്ക് റിപ്പോർട്ട് നൽകി. കഴിഞ്ഞ ദിവസമാണ് നെയ്യാറ്റിൻകര സ്വദേശി സുനിൽ സമാധിയായെന്ന് മക്കൾ ബോർഡ് സ്ഥാപിച്ചത്. രണ്ട് ആൺ മക്കൾ ചേർന്ന് മൃതദേഹം കുഴിച്ചു മൂടി സ്മാരകം വയ്ക്കുയായിരുന്നു. സന്യാസിയായ അച്ഛൻ സമാധിയായെന്നാണ് മക്കൾ പറയുന്നത്. സംഭവം ശ്രദ്ധയിൽ പെട്ടതോടെ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് നാട്ടുകാർ രം​ഗത്തെത്തുകയായിരുന്നു. തുടർന്നാണ് മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോർട്ടം നടത്താനുള്ള പൊലീസ് നീക്കം. 

'കുട്ടി അച്ഛന്‍റെ ഫോൺ ആണ് ഉപയോഗിച്ചത്, 40 പേരുടെ വിവരങ്ങൾ ലഭിച്ചു'; ശക്തമായ നടപടിയുണ്ടാകുമെന്ന് സിഡബ്ല്യുസി

https://www.youtube.com/watch?v=Ko18SgceYX8