റെയിൽവേ സ്റ്റേഷൻ അകത്തെ ബാത്‌റൂമിൽ പോയ ശേഷം ജനൽ വഴി കടന്ന് കളയുകയായിരുന്നു. ഇന്ന് കോടതിയിൽ ഹാജരാക്കേണ്ട പ്രതിയാണ്

ആലപ്പുഴ: ആലപ്പുഴ റെയിൽവേ സ്റ്റേഷനിൽ വച്ച് ചാടിപ്പോയ പ്രതിയെ കണ്ടെത്താനാവാതെ പൊലീസ്. ഇന്നലെ രാത്രി 9 മണിക്കാണ് വിഷ്ണു ഉല്ലാസ് എന്ന കവർച്ചക്കേസ് പ്രതി ചാടിപ്പോയത്. പത്തനംതിട്ട സ്വദേശിയാണ് ഇയാൾ. തിരുവനന്തപുരത്ത് നിന്ന് രാമങ്കരി കോടതിയിൽ ഹാജരാക്കാൻ കൊണ്ട് വരികയായിരുന്നു. റെയിൽവേ സ്റ്റേഷൻ അകത്തെ ബാത്‌റൂമിൽ പോയ ശേഷം ജനൽ വഴി കടന്ന് കളയുകയായിരുന്നു. ഇയാൾ ഇന്ന് കോടതിയിൽ ഹാജരാക്കേണ്ട പ്രതിയായിരുന്നു. എന്നാൽ ഇതേവരെ പ്രതിയെ കണ്ടെത്താൻ പൊലീസിന് കഴിഞ്ഞിട്ടില്ല. പൊലീസ് അന്വേഷണം നടത്തിവരികയാണ്. 

എകെജി സെന്‍റർ ആക്രമണം; കഴക്കൂട്ടത്തും വെൺപാലവട്ടത്തും തെളിവെടുപ്പ്, ഷാജഹാനെ ഇന്ന് കോടതിയിൽ ഹാജരാക്കും

https://www.youtube.com/watch?v=Ko18SgceYX8