Asianet News MalayalamAsianet News Malayalam

'ജില്ല കൗൺസിലിലെ പ്രത്യേക ക്ഷണിതാവ് സ്ഥാനത്ത് നിന്ന് നീക്കണം'; കെഇ ഇസ്മായിലിനെതിരെ പാലക്കാട് സിപിഐ

വിമതരെ സഹായിക്കുന്ന പ്രസ്താവനകൾ നിരന്തരം നടത്തുന്നുവെന്നാണ്  ആരോപണം. അന്തിമതീരുമാനം സിപിഐ സംസ്ഥാന കൗൺസിലിന് വിട്ടു. അതേസമയം, വിഷയത്തിൽ ഇപ്പോൾ പ്രതികരിക്കാനില്ലെന്നാണ് ഇസ്മായിലിൻ്റെ പ്രതികരണം. 
 

The Special Invitee in the District Council should be removed'; Palakkad CPI against KE Ismail
Author
First Published Sep 2, 2024, 8:36 AM IST | Last Updated Sep 2, 2024, 8:42 AM IST

പാലക്കാട്: കെഇ ഇസ്മായിലിനെതിരെ സിപിഐ പാലക്കാട് ജില്ല ഘടകം രം​ഗത്ത്. ഇസ്മായിലിനെ ജില്ല കൗൺസിലിലെ പ്രത്യേക
ക്ഷണിതാവ് സ്ഥാനത്ത് നിന്ന് നീക്കണമെന്നാണ് ആവശ്യം. വിമതരെ സഹായിക്കുന്ന പ്രസ്താവനകൾ നിരന്തരം നടത്തുന്നുവെന്നാണ് ആരോപണം. അന്തിമതീരുമാനം സിപിഐ സംസ്ഥാന കൗൺസിലിന് വിട്ടു. ജില്ലാ സമ്മേളനത്തിനു മുൻപും ശേഷവും ഇസ്‌മായിലിന്റെ നിലപാടുകൾ പാർട്ടിയിലെ സൗഹൃദ അന്തരീക്ഷം ഇല്ലാതാക്കിയെന്ന് ജില്ലാ കമ്മിറ്റി പറയുന്നു. അന്തിമ തീരുമാനം സിപിഐ സംസ്‌ഥാന കമ്മിറ്റിയ്ക്ക് വിടുകയായിരുന്നു. അതേസമയം, വിഷയത്തിൽ ഇപ്പോൾ പ്രതികരിക്കാനില്ലെന്നാണ് ഇസ്മായിലിൻ്റെ പ്രതികരണം. 

മദ്യപിച്ച് ബസിൽ കയറിയ യാത്രക്കാരൻ സ്റ്റിയറിങ് പിടിച്ചുതിരിച്ചു; 9 പേരെ ഇടിച്ചിട്ടു, മൂന്ന് പേർ ഗുരുതരാവസ്ഥയിൽ

https://www.youtube.com/watch?v=Ko18SgceYX8

Latest Videos
Follow Us:
Download App:
  • android
  • ios