മുംബൈയിൽ നിന്നുള്ള സാവിത്രി എന്ന ടഗ്ഗാണ് അപകടത്തിൽപ്പെട്ടത്


കൊല്ലം: നീണ്ടകരയിൽ ടഗ് ബോട്ട് നിയന്ത്രണം വിട്ട് കടൽഭിത്തിയിൽ ഇടിച്ചു കയറി. ടഗ് ബോട്ടിൽ ഉണ്ടായിരുന്ന ആറ് ജീവനക്കാരെ രക്ഷപ്പെടുത്തി. ആർക്കും പരിക്കില്ല മുംബൈയിൽ നിന്നുള്ള സാവിത്രി എന്ന ടഗ്ഗാണ് അപകടത്തിൽപ്പെട്ടത്

പുലർച്ചെ ഒരുമണിയോടെ ആണ് നീണ്ടകരയിൽ അപകടം ഉണ്ടായത്. വിഴിഞ്ഞം തുറമുഖ നിർമാണത്തിനായി കല്ലുകളും മറ്റും കൊണ്ടുപോകാനായാണ് ടഗ് ബോട്ട് എത്തിയത് . പ്രൊപ്പലർ തകരാറിലായതോടെയാണ് ടഗ് ബോട്ടിന്‍റെ നിയന്ത്രണം വിട്ടതെന്ന് തൊഴിലാളികൾ പൊലീസിനോട് പറഞ്ഞു 
കനത്ത മഴ തുടരുന്നു; ഇന്ന് 12 ജില്ലകളിൽ യെല്ലോ അലർട്ട്; തിരുവനന്തപുരം ന​ഗരത്തിൽ പലയിടത്തും വെള്ളക്കെട്ട്