Asianet News MalayalamAsianet News Malayalam

തൃക്കുന്നപ്പുഴയിൽ കള്ളക്കടൽ പ്രതിഭാസം: റോഡിലേക്ക് തിരമാല അടിച്ചു കയറി, മണലടിഞ്ഞ് ​ഗതാ​ഗത തടസ്സം

ഇത് വഴിയുള്ള കെഎസ്ആർടിസി ഗതാഗതം ഉൾപ്പെടെ തടസപ്പെട്ടിരിക്കുകയാണ്. മണൽ കോരി മാറ്റി ​ഗതാ​ഗതം പുനസ്ഥാപിക്കാനുള്ള ശ്രമത്തിലാണ് നാട്ടുകാർ.

The wave hit the road and the traffic was obstructed by the sand thrikkunnappuzha
Author
First Published May 6, 2024, 7:08 AM IST

ആലപ്പുഴ: രണ്ടു ദിവസമായി കള്ളക്കടൽ പ്രതിഭാസം തുടരുന്ന തൃക്കുന്നപ്പുഴയിൽ ഇന്നലെ രാത്രി വൈകിയും തിരമാലകൾ തീരദേശ റോഡിലേക്ക്  ഇരച്ചു കയറി. മണൽ വീണു അടിഞ്ഞു കൂടി റോഡ്  മൂടിയിരിക്കുകയാണ്. തുടർന്ന് രാവിലെ ഇത് വഴിയുള്ള കെഎസ്ആർടിസി ഗതാഗതം ഉൾപ്പെടെ തടസപ്പെട്ടിരിക്കുകയാണ്. മണൽ കോരി മാറ്റി ​ഗതാ​ഗതം പുനസ്ഥാപിക്കാനുള്ള ശ്രമത്തിലാണ് നാട്ടുകാർ.

അതേ സമയം,  സംസ്ഥാനത്ത് ഇന്നും കള്ളക്കടൽ മുന്നറിയിപ്പ്. കേരള തീരത്തും തെക്കൻ തമിഴ്നാട് തീരത്തും ഓറഞ്ച് അലർട്ട് തുടരുകയാണ്. ഇന്ന് 3.30 വരെ 1.5 മീറ്റർ വരെ ഉയരത്തിൽ തിരമാലകളടിക്കാൻ സാധ്യത ഉണ്ടെന്നാണ് മുന്നറിയിപ്പ്. താഴ്ന്ന പ്രദേശങ്ങളിൽ അതീവ ജാഗ്രത വേണം. യാതൊരുകാരണവശാലും തീരത്ത് കിടന്ന് ഉറങ്ങരുത്. ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദവും ഒഴിവാക്കണം. മത്സ്യബന്ധന ഉപകരണങ്ങൾ സുരക്ഷിത സ്ഥലത്തേക്ക് മാറ്റണമെന്നും മുന്നറിയിപ്പുണ്ട്. 

Latest Videos
Follow Us:
Download App:
  • android
  • ios