ഇന്നലെ രാത്രിയാണ് ഇയാൾ ഇഞ്ചയ്ക്കൽ പാർക്കിങ് യാർഡിൽ എത്തിയത്. ബസിനകത്ത് ശബ്ദം കേട്ട് പരിശോധന നടത്തിയ ജീവനക്കാൻ ബാബുവിനെ കയ്യോടെ പിടികൂടുകയായിരുന്നു.
തിരുവനന്തപുരം: കട്ടപ്പുറത്തുള്ള കെഎസ്ആർടിസി (KSRTC) ബസിൽ മോഷണ ശ്രമം. സ്പെയർപാർട്സുകൾ മോഷ്ടിച്ച് കടത്താൻ ശ്രമിച്ച ആൾ തിരുവനന്തപുരത്ത് പിടിയിലായി. നേമം സ്വദേശി ബാബുവാണ് കട്ടപ്പുറത്തുള്ള കെഎസ്ആർടിസി ബസ്സുകളുടെ സ്പെയർപാർട്സ് മോഷ്ടിച്ച് കടത്താൻ ശ്രമിക്കുന്നതിനിടെ പിടിയിലായത്. ഇന്നലെ രാത്രിയാണ് ഇയാൾ ഇഞ്ചയ്ക്കൽ പാർക്കിങ് യാർഡിൽ എത്തിയത്. ബസിനകത്ത് ശബ്ദം കേട്ട് പരിശോധന നടത്തിയ ജീവനക്കാൻ ബാബുവിനെ കയ്യോടെ പിടികൂടുകയായിരുന്നു.
സർവീസുകൾ വെട്ടിക്കുറച്ചതോടെ സെക്യൂരിറ്റി ഡ്യൂക്കായി നിയോഗിച്ച സിറ്റി ഡിപ്പോയിലെ ഡ്രൈവറാണ് കള്ളനെ പിടിച്ച് പൊലീസിൽ ഏൽപ്പിച്ചത്. പാട്സുകൾ ഇളക്കിയെടുത്ത് വർക്ക്ഷോപ്പുകാർക്കും സ്പെയർപാർട്സ് കടകൾക്കും വിൽക്കാനായിരുന്നു പ്രതിയുടെ ലക്ഷ്യമെന്ന് പൊലീസ് പറഞ്ഞു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു. കെഎസ്ആര്‍ടിസിയുടെ ജൻറം എസി ബസുകൾ സർവീസ് നടത്തിയിരുന്ന ഈഞ്ചക്കൽ യൂണിറ്റ് കൊവിഡ് കാലത്താണ് അടച്ച് പൂട്ടി പാർക്കിങ് യാർഡാക്കി മാറ്റിയത്. ഏതാണ്ട് 300 ൽ പരം ബസുകളാണ് ഇവിടെ പാർക്ക് ചെയ്തിരിക്കുന്നത്.
നെടുമ്പാശ്ശേരിയിൽ നിന്ന് കാണാതായ യുവാവ് മരിച്ചനിലയിൽ
സ്‌കൂൾ യൂണിഫോം അളവെടുപ്പിനിടെ പെൺകുട്ടികളെ ശാരീരികമായി ഉപദ്രവിക്കാൻ ശ്രമം; കൊല്ലത്ത് തയ്യൽക്കാരൻ പിടിയിൽ
കൊല്ലം: സ്‌കൂൾ യൂണിഫോമിന് അളവെടുക്കുന്നതിനിടെ പെൺകുട്ടികളെ ശാരീരികമായി ഉപദ്രവിക്കാൻ ശ്രമിച്ച തയ്യൽക്കാരൻ പിടിയിൽ. കൊല്ലം ശൂരനാട് സ്വദേശി ലൈജു ഡാനിയലാണ് അറസ്റ്റിലായത്. ശൂരനാട് പോരുവഴിയിലെ സ്കൂളിലാണ് സംഭവമുണ്ടായത്. വിദ്യാർത്ഥികൾക്ക് നൽകുന്ന യൂണിഫോമിന്‍റെ അളവ് കുറവാണെന്ന് നിരന്തരം പരാതി ഉയർന്നിരുന്നു. ഇതേ തുടർന്ന് ആവശ്യമായ തുണി നൽകുന്നതിന് അളവെടുക്കുവാൻ ശൂരനാട് സ്വദേശി ലൈജു ഡാനിയേലിനെ സ്ക്കൂൾ പി ടി എ ചുമതലപെടുത്തി. അളവെടുക്കാൻ വന്ന ലൈജു വിദ്യാർത്ഥിനികളെ ലൈംഗിക ഉദ്ദേശത്തോടെ സ്പർശിച്ചുവെന്ന് പരാതി ഉയർന്നതോടെയാണ് പൊലീസെത്തി അറസ്റ്റ് ചെയ്തത്. ഇയാൾക്കെതിരെ കുട്ടികൾ അധ്യാപകരോടും രക്ഷകർത്താക്കളോടും പരാതി പറഞ്ഞിരുന്നു. ഇവരുടെ പരാതിയിലാണ് പ്രതിയെ ശൂരനാട് പൊലീസ് അറസ്റ്റ് ചെയ്തത്. ഏറെ വർഷമായി തയ്യൽ മേഖലയിൽ പ്രവർത്തിക്കുന്നയാളാണ് ലൈജു ഡാനിയേൽ. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
