കൊച്ചി: പെരുന്പാവൂർ ഇ.എം.എസ്. ടൗൺ ഹാളിലെ എഫ്എൽടിസിയിൽ നിന്ന് 2 തടവുപുള്ളികൾ ചാടിപ്പോയി. എറണാകുളം കളമശ്ശേരി പോലിസ് മോഷണ കേസിൽ അറസ്റ്റ് ചെയ്ത തലശ്ശേരി കതിരൂർ സ്വദേശി മിഷേൽ ഷെഫീഖ്, ആലപ്പുഴ ചേന്നങ്കിരി സ്വദേശി വിനീത് എന്നിവരാണ് ഇന്ന് പുലർച്ചെ രക്ഷപ്പെട്ടത്.

പ്രാഥമിക ആവശ്യത്തിനെന്ന് പറഞ്ഞ് ശുചി മുറിയിൽ കയറിയ ഇവർ എക്സ് ഹോസ്റ്റർ ഘടിപ്പിക്കാനായി ഉണ്ടാക്കിയ ദ്വാരത്തിലൂടെ രക്ഷപ്പെടുകയായിരുന്നു. ഈ സമയം എഫ്എൽടിസിയിൽ 3 പൊലീസുകാർ കാവലുണ്ടായിരുന്നു. സബ് ജയിലിലേക്ക് മാറ്റുന്നതിന് മുൻപ് ഇവരെ കൊവിഡ് നിരീക്ഷണ കേന്ദ്രത്തിൽ പാർപ്പിക്കുകയായിരുന്നു. പ്രതി മിഷേൽ ഷെഫീഖ് ഇതിന് മുൻപും തടവിൽ കഴിയുന്നതിനിടെ ചാടി രക്ഷപ്പെട്ടിരുന്നു.