തൃശ്ശൂർ: ചാവക്കാട് തിരുവത്രയിൽ അടച്ചിട്ട വീട്ടില്‍ മോഷണം. പുതിയറ വലിയകത്ത് മുഹമ്മദ് അഷ്റഫിന്‍റെ വീട്ടിലാണ് മോഷണം നടന്നത്. 36 പവന്‍റെ സ്വര്‍ണ്ണാഭരണങ്ങള്‍ നഷ്ടപ്പെട്ടെന്ന് വീട്ടുടമസ്ഥര്‍ പറഞ്ഞു.  ചാവക്കാട് പൊലീസ് അന്വേഷണം ആരംഭിച്ചു. എട്ടുമാസമായി അഷ്റഫും കുടുംബവും ആലപ്പുഴയിലെ വീട്ടിലാണ് താമസം. 

എല്ലാമാസവും വീട്ടില്‍ എത്താറുള്ള അഷ്‌റഫ് കഴിഞ്ഞ മാസം എത്തിയിരുന്നില്ല ഇന്ന് രാവിലെ വീട്ടിലെത്തിയ ജോലിക്കാരനാണ് മോഷണം നടന്ന വിവരം അറിഞ്ഞത്. പിന്‍വശത്തുള്ള വാതില്‍ പൊളിച്ചാണ് മോഷ്ടാക്കള്‍ വീട്ടിലേക്ക് കയറിയത്. വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും സംഭവ സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്.