ഇന്ന് രാവിലെ മുതലാണ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തെന്നല ബാലകൃഷ്ണപിളളയ്ക്ക് അന്ത്യാഞ്ജലിയര്‍പ്പിച്ചുളള പോസ്റ്റുകള്‍ നവമാധ്യമങ്ങളില്‍ വ്യാപകമായി പ്രത്യക്ഷപ്പെട്ടത്. 

തിരുവനന്തപുരം: മുന്‍ കെപിസിസി പ്രസിഡന്‍റും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ തെന്നല ബാലകൃഷ്ണപിളള മരിച്ചെന്ന് നവമാധ്യമങ്ങളില്‍ വ്യാജപ്രചാരണം. ഇന്ന് രാവിലെ മുതലാണ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തെന്നല ബാലകൃഷ്ണപിളളയ്ക്ക് അന്ത്യാഞ്ജലിയര്‍പ്പിച്ചുളള പോസ്റ്റുകള്‍ നവമാധ്യമങ്ങളില്‍ വ്യാപകമായി പ്രത്യക്ഷപ്പെട്ടത്. കണ്ടവര്‍ കണ്ടവര്‍ ഇത് വീണ്ടും വീണ്ടും ഷെയര്‍ ചെയ്തു. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഫേസ്ബുക്കിലൂടെയും വാട്സാപ്പിലൂടെയും അറിഞ്ഞവരെല്ലാം തിരുവനന്തപുരത്തെ തെന്നലയുടെ വീട്ടിലേക്ക് വിളിയായി. ഇതോടെയാണ് വ്യാജ പ്രചാരണത്തെ കുറിച്ച് തെന്നലയും അറിഞ്ഞതും തുടര്‍ന്ന് അദ്ദേഹം തന്നെ വിശദീകരണവുമായി രംഗത്തെത്തിയതും. ഇത്തരം പ്രചാരണത്തിലൂടെ ആര്‍ക്കെങ്കിലും സന്തോഷം കിട്ടുന്നെങ്കില്‍ ആയിക്കോട്ടേയെന്നായിരുന്നു തെന്നലയുടെ പ്രതികരണം.