Asianet News MalayalamAsianet News Malayalam

പൊള്ളചിട്ടികളടക്കം വൻതിരിമറിയാണ് കെഎസ്എഫ്ഇയിൽ നടക്കുന്നത്, ഇഡി നാളെ അവിടെയും വന്നുകൂടെന്നില്ല: എകെ ബാലൻ

കരുവന്നൂർ തുടങ്ങും മുമ്പേ കെഎസ്എഫ്ഇ യിൽ പ്രശ്നങ്ങൾ ഉണ്ടായിരുന്നെന്നും എന്നാൽ അതിൽ നടപടി എടുത്താതാണെന്നും എകെ ബാലൻ. ഇടതുപക്ഷത്തിന്റെ അടിസ്ഥാന അടിത്തറ ശക്തിപ്പെടുത്തുന്നതാണ് സഹകരണ മേഖലയെന്നും അവിടെ മൂന്നാലിടത്ത് പ്രശ്നം ഉണ്ടെന്നും എകെ ബാലൻ. 

There is a lot going on in KSFE, 'pollachittis' is taken by many, ED may come there tomorrow: AK Balan
Author
First Published Oct 14, 2023, 2:10 PM IST

കോഴിക്കോട്: പൊള്ളചിട്ടികളടക്കം വൻതിരിമറിയാണ് കെഎസ്എഫ്ഇ യിൽ നടക്കുന്നതെന്നും ഇഡി നാളെ കെഎസ്എഫ്ഇയിലും വന്നുകൂടെന്നില്ലെന്നും സിപിഎം നേതാവ് എ.കെ ബാലൻ. കരുവന്നൂർ തുടങ്ങും മുമ്പേ കെഎസ്എഫ്ഇയിൽ പ്രശ്നങ്ങൾ ഉണ്ടായിരുന്നെന്നും എന്നാൽ അതിൽ നടപടി എടുത്തതാണെന്നും എകെ ബാലൻ പറഞ്ഞു. ഇടതുപക്ഷത്തിന്റെ അടിസ്ഥാന അടിത്തറ ശക്തിപ്പെടുത്തുന്നതാണ് സഹകരണ മേഖലയെന്നും അവിടെ മൂന്നാലിടത്ത് പ്രശ്നം ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം കോൺഗ്രസ് സഹകരണ സ്ഥാപനങ്ങളിലാണ് കൂടുതൽ പ്രശ്നമുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കെഎസ്എഫ്ഇയിലെ തിരിമറികൾക്കെതിരെ ശക്തമായ നടപടി സംസ്ഥാനം സ്വീകരിച്ചെന്നും കെഎസ്എഫ്ഇ നല്ല മതിപ്പുള്ള സ്ഥാപനമാണെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ ആ മതിപ്പ് തകരരുതെന്നും തകർന്നാൽ കേന്ദ്ര ഏജൻസി  എത്തി അവിടെയും തകർക്കുമെന്നും എകെ ബാലൻ പറഞ്ഞു. കോഴിക്കോട് കെഎസ്എഫ്ഇ ഓഫീസേഴ്സ് യൂണിയൻ സംസ്ഥാന സമ്മേള്ളനത്തിലാണ് എകെ ബാലന്റെ പ്രതികരണം.

കേരളത്തിലെ സഹകരണ സംഘങ്ങളുടെ അടിത്തറ ശക്തമാണ്. എന്നാൽ ഒന്നുരണ്ട് സ്ഥാപനങ്ങളിൽ ഉണ്ടായ പിഴവിന്റെ അടിസ്ഥാനത്തിൽ പ്രസ്ഥാനം ക്രൂശിക്കപ്പെട്ടു. അവിടെ വരാൻ പാടില്ലാത്ത ഏജൻസി വന്നു. സഹരണ മേഖലയോട് കേന്ദ്രം സ്വീകരിക്കുന്നത് പ്രതികൂല നിലപാടാണെന്നും അദ്ദേഹം പറഞ്ഞു. സഹകരണ മേഖലയിൽ മാത്രമല്ല നല്ല രീതിയിൽ പ്രവർത്തിക്കുന്ന കെഎസ്എഫ് ഇ പോലുള്ള ധനകാര്യ സ്ഥാപനങ്ങളിലും ഇഡി എത്തുമെന്നും അതിനാൽ ഇപ്പോഴത്തെ മതിപ്പും പ്രവർത്തനവും തുടർന്നും നിലനിർത്തണമെന്നും എകെ ബാലൻ പറഞ്ഞു. 

Also Read: കരുവന്നൂരിലെ വായ്പ നിയന്ത്രിച്ചത് സിപിഎം; അനധികൃത ലോണുകള്‍ക്ക് പാര്‍ട്ടി പ്രത്യേകം മിനിറ്റ്‍സെന്ന് ഇ.ഡി

അതേസമയം ഭരണഘടനക്ക് എതിരായ ശക്തമായ വെല്ലുവിളിയാണ് ബിജെപി സർക്കാർ ഉയർത്തുന്നതെന്നും ഇന്ത്യൻ ജുഡീഷ്യറിയെ സ്വാധീനിക്കുക എന്നതാണ് ബിജെപിയുടെ അടുത്ത ലക്ഷ്യമെന്നും എകെ ബാലൻ പറഞ്ഞു.  ജുഡീഷ്യറിയുടെ അധികാരത്തെ ബിജെപി ചോദ്യം ചെയ്യുകയാണ്. പാർലമെന്റ് പാസാക്കിയ നിയമങ്ങളിൽ ഇടപടാൻ ജുഡീഷ്യറിക്ക് എന്ത് അധികാരമുണ്ടെന്നാണ് ബിജെപി ചോദിക്കുന്നതെന്നും ഇത് ജനങ്ങളിൽ തെറ്റിദ്ധാരണ ഉണ്ടാക്കുന്നുണ്ടെന്നും എകെ ബാലൻ പറഞ്ഞു.  

നവകേരള സൃഷ്ടിയുമായി ബന്ധപ്പെട്ട് കേരളത്തിന്റെ വികസനത്തിന് ഭരണഘടനാപരമായി കിട്ടേണ്ട പണം പോലും കേന്ദ്രം നൽകുന്നില്ലെന്നും കോവിഡ്  കാലത്ത് നൽകിയ ഭക്ഷണ സാധനത്തിന്റെ പണം പോലും വില പേശി കേന്ദ്രം വാങ്ങിയെന്നും എകെ ബാലൻ ആരോപിച്ചു. കേരളം കണ്ട ഏറ്റവും വലിയ റവന്യൂ കലക്ഷൻ സ്വരൂപിച്ചത് നേട്ടമായെന്നും അതില്ലായിരുന്നെങ്കിൽ കേരളത്തിന്റെ സ്ഥിതി ഗുരുതരമാകുമായിരുന്നെന്നും എകെ ബാലൻ പറഞ്ഞു. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

Follow Us:
Download App:
  • android
  • ios