'കരുവന്നൂരിൽ നിക്ഷേപമുണ്ട്; അയർലന്റിൽ മരിച്ചയാളുടെ മൃതദേഹം നാട്ടിലെത്തിക്കാൻ പണമില്ല'
സ്വത്ത് വിറ്റു കിട്ടിയ പണമാണ് കരുവന്നൂരില്‍ നിക്ഷേപിച്ചത്. നഴ്സായ ഭാര്യ താരയ്ക്കൊപ്പം അയര്‍ലന്‍റിലായിരുന്നു വിന്‍സന്‍റ്. രണ്ടു തവണ സ്ട്രോക്ക് വന്ന വിന്‍സന്‍റ് കഴിഞ്ഞ ദിവസമാണ് മരിച്ചത്. മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമം തുടരുകയാണ്.

തൃശൂർ: അയര്‍ലന്‍റില്‍ മരിച്ച പൊറത്തിശേരി സ്വദേശി വിന്‍സന്‍റിന്‍റെ കുടുംബത്തിന് കരുവന്നൂര്‍ സഹകരണ ബാങ്കിലെ നിക്ഷേപം തിരികെ നല്‍കണമെന്ന് ടി.എന്‍. പ്രതാപന്‍ എംപിയും ഡിസിസി അധ്യക്ഷന്‍ ജോസ് വള്ളൂരും ആവശ്യപ്പെട്ടു. പൊറത്തിശേരിയിലെ വീട്ടില്‍ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു ഇരുവരും.
സ്വത്ത് വിറ്റു കിട്ടിയ പണമാണ് കരുവന്നൂരില്‍ നിക്ഷേപിച്ചത്. നഴ്സായ ഭാര്യ താരയ്ക്കൊപ്പം അയര്‍ലന്‍റിലായിരുന്നു വിന്‍സന്‍റ്. രണ്ടു തവണ സ്ട്രോക്ക് വന്ന വിന്‍സന്‍റ് കഴിഞ്ഞ ദിവസമാണ് മരിച്ചത്. മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമം തുടരുകയാണ്. കുടുംബത്തിന് സാമ്പത്തിക പ്രയാസമുള്ളതിനാല്‍ കരുവന്നൂരിലെ നിക്ഷേപം മടക്കി നല്‍കണമെന്നും കോണ്‍ഗ്രസ് നേതാക്കള്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
അതേസമയം, കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ അറസ്റ്റിലായ സിപിഎം നേതാവും വടക്കാഞ്ചേരി നഗരസഭ കൗൺസിലറുമായ പി വി അരവിന്ദാക്ഷന്‍റെ ജാമ്യഹർജി ഇന്ന് പരിഗണിക്കും. സാമ്പത്തിക കുറ്റകൃത്യങ്ങൾ പരിഗണിക്കുന്ന കോടതിയാണ് ജാമ്യ ഹർജി പരിശോധിക്കുന്നത്. ഇഡി തെറ്റായ വിവരങ്ങൾ നൽകാൻ സമ്മർദ്ദം ചെലുത്തുകയാണെന്നും അമ്മയുടെ പേരിൽ ഇല്ലാത്ത ബാങ്ക് നിക്ഷേപമുണ്ടെന്ന് പ്രചരിപ്പിക്കുകയാണെന്നുമാണ് അരവിന്ദാക്ഷന്‍റെ വാദം. കരുവന്നൂർ തട്ടിപ്പിലെ മുഖ്യപ്രതി സതീശ് കുമാറും സിപിഎം നേതാക്കളുമായി ബന്ധപ്പെട്ട ഇടപാടുകളിൽ അരവിന്ദാക്ഷനിൽ നിന്ന് കൂടുതൽ വിവരങ്ങൾ തേടാനുണ്ടെന്നാണ് ഇഡി വ്യക്തമാക്കുന്നത്.
കോൺഗ്രസ് മണ്ഡലം പ്രസിഡന്‍റ്മാരുടെ പുനഃസംഘടന; കൊല്ലത്ത് എ,ഐ ഗ്രൂപ്പുകൾക്ക് അതൃപ്തി
ഇ ഡി റിമാൻഡ് റിപ്പോർട്ടിൽ പറയുന്ന ചന്ദ്രമതി തന്റെ അമ്മ അല്ലെന്നും തന്റെ അമ്മയ്ക്ക് അങ്ങനെ ഒരു അക്കൗണ്ടോ, ബാങ്ക് നിക്ഷേപമോ ഇല്ലെന്നുമാണ് കോടതിയെ അറിയിച്ചത് പി ആര്‍ അരവിന്ദാക്ഷൻ. എന്നാല്‍, പി ആർ അരവിന്ദാക്ഷന്റെ അമ്മയുടെ ബാങ്ക് അക്കൗണ്ട് സംബന്ധിച്ചുള്ള വിവരങ്ങൾ കൈമാറിയത് ബാങ്ക് സെക്രട്ടറിയാണെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കോടതിയിൽ വെളിപ്പെടുത്തി. ഇത് തന്റെ ആദ്യഘട്ട ചോദ്യം ചെയ്യലിൽ അരവിന്ദാക്ഷനും ഇത് സമ്മതിച്ചതാണെന്ന് ഇഡി കോടതിയിൽ പറഞ്ഞു. ഈ അക്കൗണ്ട് വഴി 63 ലക്ഷത്തിന്റെ ഇടപാട് നടന്നെന്നും ഇഡി വ്യക്തമാക്കുന്നു. സർക്കാർ സംവിധാനങ്ങൾ അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്നും ഇഡി കുറ്റപ്പെടുത്തി. തെറ്റായ വിവരങ്ങൾ കൈമാറി അന്വേഷണത്തെ വഴിതെറ്റിക്കാനാണ് നീക്കം. അന്വേഷണത്തിന് ആവശ്യമായ രേഖകൾ ക്രൈംബ്രാഞ്ച് കൈമാറുനില്ലെന്നും ഇഡി കോടതിയെ അറിയിച്ചിരുന്നു.
https://www.youtube.com/watch?v=Ko18SgceYX8