Asianet News MalayalamAsianet News Malayalam

മഹാ സമ്മേളനവുമായി മുന്നോട്ടെന്ന് യൂത്ത് കോണ്‍ഗ്രസ്, തരൂരിന്‍റെ കോട്ടയത്തെ പരിപാടിയില്‍ മാറ്റമില്ല

38 അംഗ കമ്മിറ്റിയില്‍ എതിര്‍പ്പ് ഉന്നയിച്ചത് ആറുപേര്‍ മാത്രമാണ്. ഡിസംബര്‍ മൂന്നിന് ഈരാറ്റുപേട്ടയിലാണ് മഹാ സമ്മേളനം. 

There is no change in the program in Kottayam  with the participation of Shashi Tharoor
Author
First Published Nov 25, 2022, 10:35 PM IST

കോട്ടയം: ശശി തരൂരിനെ പങ്കെടുപ്പിച്ച് കോട്ടയം ഈരാറ്റുപേട്ടയിൽ നടത്തുന്ന പരിപാടിയില്‍ മാറ്റമില്ല. മഹാ സമ്മേളനവുമായി മുന്നോട്ട് പോകുമെന്ന് യൂത്ത് കോണ്‍ഗ്രസ് അറിയിച്ചു. കോട്ടയം ജില്ലാ കമ്മിറ്റി യോഗത്തിലാണ് തീരുമാനം. 38 അംഗ കമ്മിറ്റിയില്‍ എതിര്‍പ്പ് ഉന്നയിച്ചത് ആറുപേര്‍ മാത്രമാണ്. ഡിസംബര്‍ മൂന്നിന് ഈരാറ്റുപേട്ടയിലാണ് മഹാ സമ്മേളനം. മഹാ സമ്മേളനം സംഘടിപ്പിക്കാനുള്ള തീരുമാനത്തിനെതിരെ കോട്ടയം ജില്ലാ യൂത്ത് കോൺഗ്രസ് കമ്മിറ്റി യോഗത്തിൽ പ്രതിഷേധം ഉയര്‍ന്നിരുന്നു.

ഏകപക്ഷീയമായാണ് പരിപാടി നടത്താനുള്ള തീരുമാനമെടുത്തത് എന്ന് ജില്ലാ കമ്മിറ്റി യോഗത്തിൽ ഒരു വിഭാഗം ആരോപിച്ചു. ഉമ്മൻ ചാണ്ടിയുടെ പേര് അനാവശ്യമായ യോഗത്തിലേക്ക് വലിച്ചിഴച്ചെന്നും ഡി സി സി പ്രസിഡണ്ട് നാട്ടകം സുരേഷിനെ അനുകൂലിക്കുന്ന ജില്ലാ ഭാരവാഹികളിൽ ചിലർ കുറ്റപ്പെടുത്തി. സംസ്ഥാന വൈസ് പ്രസിഡണ്ട് ശബരി നാഥനെതിരെ പ്രമേയം പാസാക്കണമെന്നും ആവശ്യമുയർന്നു. എന്നാൽ ഈ ആവശ്യം ജില്ലാ നേതൃയോഗം തള്ളുകയായിരുന്നു. 

Follow Us:
Download App:
  • android
  • ios