ഒരു പഞ്ചായത്ത് മെംബർ പോലും ആകാൻ കഴിയാത്ത എത്രയോ സ്ത്രീകൾ പാർട്ടിയിലുണ്ടെന്നും കെ കെ ശൈലജ പറഞ്ഞു.കെ. കെ ശൈലജയുടെ പുസ്തകമായ ''മൈ ലൈഫ് ആസ് എ കൊമ്രേഡ് " ദില്ലിയിൽ പ്രകാശനം ചെയ്തു സംസാരിക്കുകയായിരുന്നു അവർ.
ദില്ലി: മന്ത്രി പദവിയിലേക്ക് തിരിച്ചെത്താത്തതിൽ നിരാശയില്ലെന്ന് എംഎൽഎ കെ.കെ ശൈലജ. ഒറ്റക്ക് ഒന്നും ചെയ്തിട്ടില്ല. എല്ലാം കൂട്ടായ്മയുടെ ഫലമായിരുന്നു. ഒരു പഞ്ചായത്ത് മെംബർ പോലും ആകാൻ കഴിയാത്ത എത്രയോ സ്ത്രീകൾ പാർട്ടിയിലുണ്ടെന്നും കെ കെ ശൈലജ പറഞ്ഞു.കെ. കെ ശൈലജയുടെ പുസ്തകമായ ''മൈ ലൈഫ് ആസ് എ കൊമ്രേഡ് " ദില്ലിയിൽ പ്രകാശനം ചെയ്തു സംസാരിക്കുകയായിരുന്നു അവർ.
'ആത്മഗതം മൈക്കിൽ കൂടി വിളിച്ച് പറയാതിരുന്നാൽ ഫലം കുറയും'; ട്രോളുമായി ഷാഫി പറമ്പിൽ
മുഖ്യമന്ത്രിയാണ് പുസ്തകം പ്രകാശനം ചെയ്തത്. ഇംഗ്ലീഷിൽ തയ്യാറാക്കിയ പുസ്തകം ദില്ലിയിലെ ജഗര്‍നെറ്റ് പബ്ലിക്കേഷന്‍സാണ് പ്രസിദ്ധീകരിക്കുന്നത്. കെകെ ശൈലജയില്‍ പൂര്‍ണ്ണമായി വിശ്വാസം അര്‍പ്പിച്ചാണ് മന്ത്രി സ്ഥാനം ഏൽപ്പിച്ചത്. അത് പൂര്‍ണ്ണമായും ശൈലക കാത്തുസൂക്ഷിച്ചുവെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. എല്ലാ അര്‍ത്ഥത്തിലും പാര്‍ട്ടി സഖാവ് തന്നെയാണ് ശൈലജയെന്നും മുഖ്യമന്ത്രി പുകഴ്ത്തി. ശൈലജയെ രണ്ടാം തവണ മന്ത്രിയാക്കാത്തതിൽ നിരവധി വിമർശനങ്ങൾ ഉയർന്നിരുന്നു.
മാഗ്സസേ പുരസ്കാരം സ്വീകരിക്കുന്നതില്‍ നിന്ന് ശൈലജയെ പാര്‍ട്ടി വിലക്കിയിരുന്നു. മന്ത്രി പദം രണ്ടമാത് നല്‍കാത്തത് പാര്‍ട്ടി സമ്മേളനങ്ങളിലടക്കം ചര്‍ച്ചയായതിന് ശേഷം ഇതാദ്യമായാണ് ശൈലജയുടെ പ്രവര്‍ത്തനങ്ങളെ മുഖ്യമന്ത്രി പുകഴ്ത്തുന്നത്.
