Asianet News MalayalamAsianet News Malayalam

പള്ളികൾക്ക് വീഞ്ഞുണ്ടാക്കാൻ വിലക്കില്ല. നിയന്ത്രണം ഓണ്‍ലൈന്‍ വില്‍പനയ്ക്ക്: എക്സൈസ് മന്ത്രി

ക്രിസ്മസ് മാസത്തില്‍ വന്ന ഈ നിര്‍ദേശം പൊതുജനങ്ങളില്‍ ആശയക്കുഴപ്പവും ആശങ്കയും സൃഷ്ടിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് സര്‍ക്കുലറില്‍ വ്യക്തത വരുത്തുമെന്ന് എക്സൈസ് മന്ത്രി അറിയിച്ചത്.

There is no prohibition for making liqour in church says excise minister
Author
Thiruvananthapuram, First Published Dec 4, 2019, 1:09 PM IST

തിരുവനന്തപുരം: വീടുകളില്‍ വീഞ്ഞുണ്ടാക്കിയാല്‍ കേസെടുക്കുമെന്ന എക്സൈസ് സര്‍ക്കുലറില്‍ എക്സൈസ് കമ്മീഷണര്‍ തന്നെ വ്യക്തത വരുത്തുമെന്ന് എക്സൈസ് മന്ത്രി ടിപി രാമകൃഷ്ണന്‍ വ്യക്തമാക്കി. ഓണ്‍ലൈന്‍ വഴിയുള്ള അനധികൃത ലഹരി വില്‍പന തടയുക എന്ന ലക്ഷ്യത്തോടെയാണ് വീഞ്ഞ് വില്‍പനയ്ക്ക് നിയന്ത്രണമേര്‍പ്പെടുത്തിയതെന്നും ഈ പരിഷ്കാരം തെറ്റായി വ്യാഖ്യാനിക്കപ്പെടുകയായിരുന്നുവെന്നും എക്സൈസ് മന്ത്രി വ്യക്തമാക്കി. 

വീടുകളില്‍ ഉണ്ടാക്കുന്നതിനും ഹോം മെയ്ഡ് വൈനുകള്‍ വില്‍ക്കുന്നതും നിയമവിരുദ്ധമാണെന്നും ഇങ്ങനെ ചെയ്യുന്നവര്‍ക്കെതിരെ എക്സൈസ് കേസെടുക്കുമെന്നും നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നു. ക്രിസ്മസ് മാസത്തില്‍ വന്ന ഈ നിര്‍ദേശം പൊതുജനങ്ങളില്‍ ആശയക്കുഴപ്പവും ആശങ്കയും സൃഷ്ടിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് സര്‍ക്കുലറില്‍ വ്യക്തത വരുത്തുമെന്ന് എക്സൈസ് മന്ത്രി അറിയിച്ചത്. വീടുകളില്‍ വൈനുണ്ടാക്കാമോ എന്ന കാര്യത്തിലടക്കം ഇതോടെ വ്യക്തത വരുമെന്നാണ് കരുതുന്നത്. 

Follow Us:
Download App:
  • android
  • ios