Asianet News MalayalamAsianet News Malayalam

സർക്കാർ ജീവനക്കാർക്ക് ഓണത്തിന് ശമ്പള അഡ്വാൻസ് ഇല്ല

മാസത്തെ 15ാം തീയതിക്ക് ശേഷമാണ് ഓണമെങ്കിൽ അടുത്ത മാസത്തെ ശമ്പളം നേരത്തെ നൽകാറുണ്ട്. ഇത്തവണ 20നാണ് ഓണമെങ്കിലും അഡ്വാൻസ് ശമ്പളം നൽകേണ്ടതില്ലെന്നാണ് സർക്കാർ തീരുമാനം.

There is no salary advance for Onam for government employees
Author
Thiruvananthapuram, First Published Jul 31, 2021, 11:31 PM IST

തിരുവനന്തപുരം: ഓണത്തിന് കിറ്റ് വിതരണം തുടങ്ങിയെങ്കിലും സർക്കാർ ജീവനക്കാർക്ക് അത്ര ആശ്വാസകരമായ വാർത്തയല്ല വരുന്നത്. ഓണത്തിന് ഇത്തവണ സർക്കാർ ജീവനക്കാർക്ക് ശമ്പള അഡ്വാൻസ് ഇല്ല. സാമ്പത്തിക പ്രതിസന്ധി മൂലമാണിത്‌. ഉൽസവബത്തയും ബോണസും നൽകുന്ന കാര്യവും അനിശ്ചിതത്വത്തിലാണ്. 

മാസത്തെ 15ാം തീയതിക്ക് ശേഷമാണ് ഓണമെങ്കിൽ അടുത്ത മാസത്തെ ശമ്പളം നേരത്തെ നൽകാറുണ്ട്. ഇത്തവണ 20നാണ് ഓണമെങ്കിലും അഡ്വാൻസ് ശമ്പളം നൽകേണ്ടതില്ലെന്നാണ് സർക്കാർ തീരുമാനം. ജീവനക്കാർക്ക് ശമ്പള വർദ്ധന ഉൾപ്പടെ കൊവിഡ് പ്രതിസന്ധിക്കിടയിലും നൽകിയിരുന്നു. 

നേരത്തെ പിടിച്ച ശമ്പളവും ഗഡുക്കളായി നൽകുകയാണ്. അതിനിടെ അഡ്വാൻസ് ശമ്പളം കൂടി നൽകേണ്ടതില്ലെന്നാണ് തീരുമാനം. ബോണസും അനിശ്ചിതത്വത്തിലാണ്. 27360 രൂപ വരെ ശമ്പളമുള്ളവർക്ക് 4000 രൂപയും അതിന് മുകളിലുള്ളവർക്ക് 2750 രൂപ ഉത്സവ ബത്തയും കഴിഞ്ഞ വർഷം നൽകിയിരുന്നു. ഇത്തവണത്തെ സ്ഥിതി സർക്കാർ ജീവനക്കാർ മനസിലാക്കണമെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞു. 

Follow Us:
Download App:
  • android
  • ios