കോട്ടയം: തിരുവല്ലയിലെ സ്വകാര്യ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കുന്നതിനിടെ മരണപ്പെട്ട ചെങ്ങന്നൂര്‍ സ്വദേശിക്ക് കൊവിഡ് 19 വൈറസ് ബാധയില്ലെന്ന് സ്ഥിരീകരണം. നിലവില്‍ സാഹചര്യത്തില്‍ പ്രോട്ടോകള്‍ അനുസരിച്ച് ഒരിക്കല്‍ കൂടി സാംപിള്‍ പരിശോധനയ്ക്ക് അയക്കും. 

കോവിഡ് 19 ലക്ഷണങ്ങളുമായി തിരുവല്ലയിലെ ആശുപത്രിയില്‍ നിരീക്ഷണത്തില്‍ കഴിയുന്ന ആളുടെ പിതാവാണ് മരണപ്പെട്ടത്. ഇതോടെയാണ് ഇദ്ദേഹത്തിന് കോവിഡ് 19 ആയിരുന്നോ എന്ന ആശങ്ക ഉയര്‍ന്നത്. ആദ്യഫലം നെഗറ്റീവാണെങ്കിലും ഇദ്ദേഹത്തിന്‍റെ സംസ്കാരം കൊവിഡ് 19 പ്രോട്ടോകോള്‍ പ്രകാരം നടത്തുമെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്. 

അതിനിടെ കോട്ടയത്ത് രണ്ടാം ഘട്ടത്തില്‍ നിരീക്ഷണത്തിൽ ഉണ്ടായിരുന്നയാൾ മരണപ്പെട്ടിട്ടുണ്ട്. എന്നാല്‍ പക്ഷാഘാതമാണ് മരണ കാരണമെന്നാണ് ആരോഗ്യവകുപ്പ് അധികൃതര്‍ പറയുന്നത്. മൃതദേഹത്തിൽ നിന്നും സാംപിള്‍ ശേഖരിച്ച് കൊവിഡ് പരിശോധനയ്ക്ക് അയക്കുമെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്. ചെങ്ങളം സ്വദേശി ശശീന്ദ്രനാണ് മരിച്ചത്.