തിരുവല്ല: തിരുവല്ല റെയിൽവേ സ്റ്റേഷനെ രാജ്യാന്തര നിലവാരത്തിലേക്ക് ഉയർത്തുന്ന പദ്ധതിയിലുൾപ്പെട്ട എസ്കലേറ്ററുകളുടെ നിർമ്മാണം അവസാന ഘട്ടത്തിൽ. അടുത്തമാസം എസ്കലേറ്ററുകൾ യാത്രക്കാർക്ക് ഉപയോഗിച്ച് തുടങ്ങാം.ഇപ്പോഴുള്ള രണ്ട് എസ്കലേറ്ററുകൾക്ക് പുറമെ രണ്ടെണ്ണം കൂടി സ്റ്റേഷനിൽ സ്ഥാപിക്കും.

2016 ലാണ് തിരുവല്ല റെയിൽവേ സ്റ്റേഷനെ രാജ്യാന്തര നിലവാരത്തിലേക്ക് ഉയർത്താനുള്ള നടപടികൾക്ക് തുടക്കമിട്ടത്. സ്റ്റേഷനിലെ അടിസ്ഥാന സൗകര്യവികസനത്തിനാണ് ആദ്യഘട്ടത്തിൽ  പരിഗണന നൽകിയത്.ഇതിന്‍റെ ഭാഗമായി രണ്ട് എസ്കലേറ്ററുകൾ സ്ഥാപിക്കുന്ന ജോലികളാണ് സ്റ്റേഷനിൽ നടക്കുന്നത്.നിർമ്മാണം പൂർത്തിയാകുന്ന എസ്കലേറ്ററുകൾ അടുത്തമാസം അവസാനത്തോടെ യാത്രക്കാർക്ക് ഉപയോഗിച്ച് തുടങ്ങാം.മുന്‍ രാജ്യസഭാ ഉപാധ്യക്ഷൻ പി ജെ കുര്യന്‍റെയും പത്തനംതിട്ട എംപി ആന്‍റോ ആന്‍റണിയുടെയും ഫണ്ടുകൾ ഉപയോഗിച്ചാണ് എസ്കലേറ്ററുകൾ സ്ഥാപിച്ചത്.

ഈ രണ്ട് എസ്കലേറ്ററുകൾക്ക് പുറമെ മറ്റ് രണ്ടെണ്ണം കൂടി റെയിൽവേ സ്ഥാപിക്കും.സ്റ്റേഷനിലേക്കുള്ള റോഡിന്‍റെ വികസനവും രണ്ടാം ഘട്ടത്തിൽ നടപ്പാക്കും.