തിരുവനന്തപുരം: തിരുവനന്തപുരത്തെ നിയന്ത്രണങ്ങളിൽ സർക്കാരിന്റെ പുതിയ തീരുമാനം കാക്കുകയാണെന്ന് ജില്ലാ കളക്ടർ കെ ഗോപാലകൃഷ്ണൻ. നിലവിൽ 
ഹോട്ട്സ്പോട്ട് ആയ കോർപറേഷൻ പരിധിയിൽ ചിലപ്പോൾ ഇളവുകൾ വന്നേക്കാം. എങ്കിലും സർക്കാർ നിർദ്ദേശം അനുസരിച്ചാകും നാളെ മുതലുള്ള നിയന്ത്രണങ്ങളെന്ന് കളക്ടർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. അതിർത്തി പ്രദേശങ്ങളിലും തീരദേശ മേഖലകളിലും പരിശോധന ശക്തമാക്കുമെന്നും കളക്ടർ കൂട്ടിച്ചേർത്തു.

തിരുവനന്തപുരം ജില്ല ഓറഞ്ച് ബി ആണ്. എന്നാൽ, തിരുവനന്തപുരം കോര്‍പറേഷന്‍, വര്‍ക്കല മുന്‍സിപ്പാലിറ്റി, മലയിന്‍കീഴ് പഞ്ചായത്ത് എന്നീ പ്രദേശങ്ങൾ കൊവിഡ് ഹോട്ട്സ്പോട്ടുകളാണ്. ഈ പ്രദേശങ്ങളിൽ നിലവിലുള്ള നിയന്ത്രണങ്ങൾ തുടരുകയാണ് വേണ്ടത്. ഈ കാര്യത്തിൽ ആശയക്കുഴപ്പം നിലനിൽക്കുന്നതിനാൽ സർക്കാരിനോട് വ്യക്തത ആവശ്യപ്പെട്ടിട്ടുണ്ട്. നിർദ്ദേശം ലഭിക്കുന്നത് അനുസരിച്ച് നിയന്ത്രണങ്ങളും ഇളവുകളും പ്രഖ്യാപിക്കുമെന്ന് ജില്ലാ കളക്ടർ വ്യക്തമാക്കി.

അതേസമയം, ആവശ്യമില്ലാതെ ജനങ്ങൾ പുറത്തിറങ്ങുന്നത് ഒഴിവാക്കണമെന്ന് കളക്ടർ ആവശ്യപ്പെട്ടു. അതിർത്തി പ്രദേശങ്ങളിലും തീരദേശ മേഖലകളിലും പരിശോധന ശക്തമാക്കുമെന്നും കളക്ടർ കൂട്ടിച്ചേർത്തു.

Also Read: 'കേരളം മാര്‍ഗരേഖ ലംഘിച്ചു'; പ്രതിരോധം ഫലം കാണുന്നുവെന്ന് കേന്ദ്രം |COVID LIVE