ബിജെപിയിൽ നിന്നും സിപിഎമ്മിലേക്ക് എത്തിയ പ്രവർത്തകരെ സ്വീകരിക്കുന്ന പരിപാടിയിലാണ് മാനദണ്ഡങ്ങൾ ലംഘിച്ചു പ്രവർത്തകർ തടിച്ചു കൂടിയത്. കൊവിഡ്‌ നിയന്ത്രണം പൂർണമായും പൊലീസിനെ ഏല്പിച്ചിട്ടും പോലീസ് നടപടി സ്വീകരിച്ചില്ലെന്നും പരാതി ഉയർന്നിട്ടുണ്ട്. 

തിരുവനന്തപുരം: സിപിഎം ജില്ലാ സെക്രട്ടറി ആനാവൂർ നാ​ഗപ്പന്റെ നേതൃത്വത്തിൽ കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് സമ്മേളനം നടത്തിയെന്ന് ആക്ഷേപം. നെയ്യാറ്റിൻകര ചെങ്കൽ കാരിയോട് നടന്ന സമ്മേളനത്തിൽ പങ്കെടുത്തത് 100 ലേറെ ആളുകളാണ്. ഇന്നലെ നടന്ന സമ്മേളനത്തിൽ നെയ്യാറ്റിൻകര എം എൽ എ കെ ആൻസലനും പങ്കെടുത്തു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ബിജെപി യിൽ നിന്നും സി പി എമ്മിലേക്ക് എത്തിയ പ്രവർത്തകരെ സ്വീകരിക്കുന്ന പരിപാടിയിലാണ് മാനദണ്ഡങ്ങൾ ലംഘിച്ചു പ്രവർത്തകർ തടിച്ചു കൂടിയത്. പാറശാല ചെങ്കൽ പ്രദേശങ്ങളിൽ ക്ലസ്റ്ററുകൾ രൂപപ്പെടുന്നുവെന്നു മുഖ്യമന്ത്രി തന്നെ പറഞ്ഞിരുന്നതാണ്. കൊവിഡ്‌ നിയന്ത്രണം പൂർണമായും പൊലീസിനെ ഏല്പിച്ചിട്ടും പോലീസ് നടപടി സ്വീകരിച്ചില്ലെന്നും പരാതി ഉയർന്നിട്ടുണ്ട്. 

Read Also: സൂപ്പര്‍മാര്‍ക്കറ്റുകളില്‍ ഒരേ സമയം ആറ് ഉപഭോക്താക്കള്‍, ബാങ്കുകളിലും നിയന്ത്രണം.....