തെരെഞ്ഞെടുപ്പ് സമാധാനപരമായി നടത്താനുള്ള പൂർണ്ണ ഉത്തരവാദിത്വം ഡിജിപിക്കായിരിക്കുമെന്നാണ് കോടതി മുന്നറിയിപ്പ് 

തിരുവനന്തപുരം: പൊലീസ് സഹകരണ സംഘത്തിലെ തെരഞ്ഞെടുപ്പ് ഇന്ന് നടക്കും. ഹൈക്കോടതി നിയോഗിച്ച അഭിഭാഷക കമ്മീഷന്റെ നിരീക്ഷണത്തിലാണ് വോട്ടെടുപ്പ് നടക്കുന്നത്. ഇടത്-വലത് അനുഭാവമുള്ള പൊലീസുകാരുടെ പാനലുകളാണ് മത്സരിക്കുന്നത്. 

Add Asianetnews as a Preferred SourcegooglePreferred

സഹകരണ സംഘത്തിലെ തിരിച്ചറിയൽ കാർഡ് വിതരണത്തിലെ തർക്കം പൊലീസുകാർ തമ്മിലുള്ള ഏറ്റുമുട്ടലിൽ കലാശിച്ചിരുന്നു. സംഘർഷത്തിലും ഉപരോധത്തിലും പങ്കെടുത്ത 14 പൊലീസുകാരെ സസ്പെന്റ്റ് ചെയ്തിരുന്നു. കോടതി നിർദേശ പ്രകാരം ഇന്നലെയും തിരിച്ചറിയൽ കാർഡ് വിതരണം നടന്നിരുന്നു. 6500 ലധികം വോട്ടർമാരുള്ള സംഘത്തിൽ 4500 ഓളം വോട്ടർമാർക്കാണ് തിരിച്ചറിയൽ കാർഡ് ലഭിച്ചത്. രാവിലെ 8 മുതൽ 4 വരെയുള്ള തെരെഞ്ഞെടുപ്പ് സമാധാനപരമായി നടത്താനുള്ള പൂർണ്ണ ഉത്തരവാദിത്വം ഡിജിപിക്കായിരിക്കുമെന്നാണ് കോടതി മുന്നറിയിപ്പ്
.