Asianet News MalayalamAsianet News Malayalam

'ഈ രണ്ട് റോഡുകള്‍ ഉടന്‍ തുറക്കും'; തിരുവനന്തപുരത്തെ റോഡ് നവീകരണപ്രവര്‍ത്തനങ്ങളെ കുറിച്ച് മന്ത്രി

'ബിഎം, ബിസി നിലവാരത്തിലേക്ക് ഉയര്‍ത്തുന്ന 29 റോഡുകളും ഗതാഗതയോഗ്യമായി കഴിഞ്ഞു. 12 സ്മാര്‍ട്ട് റോഡുകളില്‍ രണ്ടെണ്ണം പൂര്‍ണമായും പ്രവൃത്തി പൂര്‍ത്തിയാക്കി.'

thiruvananthapuram smart city road works pa muhammed riyas reaction joy
Author
First Published Mar 27, 2024, 7:52 AM IST

തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തിലെ റോഡ് നവീകരണപ്രവര്‍ത്തനങ്ങള്‍ മഴക്കാലത്തിനു മുന്‍പ് തന്നെ പൂര്‍ത്തിയാകുമെന്ന് മന്ത്രി മുഹമ്മദ് റിയാസ്. ബിഎം, ബിസി നിലവാരത്തിലേക്ക് ഉയര്‍ത്തുന്ന 29 റോഡുകള്‍ ഗതാഗതയോഗ്യമായി കഴിഞ്ഞു. 12 റോഡുകളില്‍ രണ്ടെണ്ണം പൂര്‍ണമായും പ്രവൃത്തി പൂര്‍ത്തിയാക്കി. സ്റ്റാച്ച്യൂ- ജനറല്‍ ഹോസ്പിറ്റല്‍ റോഡ്, നോര്‍ക്ക- ഗാന്ധി ഭവന്‍ റോഡ് എന്നിവ ഉടനെ തുറക്കാന്‍ പോവുകയാണെന്നും മന്ത്രി പറഞ്ഞു. 

മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞത്: ''തലസ്ഥാനനഗരി സ്മാര്‍ട്ടാവുകയാണ്.. വൈദ്യുതി ലൈന്‍ ഉള്‍പ്പെടെ എല്ലാ കേബിളുകളും ഭൂമിക്കടിയിലൂടെ സ്ഥാപിച്ചുകൊണ്ട്, മനോഹരമായ നടപ്പാതകളും ലൈറ്റുകളും സൈക്കിള്‍ വേയും ഒക്കെ സാധ്യമാക്കുന്ന അത്യാധുനികമായ 12 സ്മാര്‍ട്ട് റോഡുകളാണ് യാഥാര്‍ത്ഥ്യമാകാന്‍ പോകുന്നത്. എത്രയോ കാലമായി മുടങ്ങി കിടന്ന ഈ പദ്ധതി നിശ്ചയദാര്‍ഢ്യത്തോടെയുള്ള സര്‍ക്കാര്‍ നിലപാട് കാരണം മഴക്കാലത്തിനു മുന്‍പ് തന്നെ യാഥാര്‍ഥ്യമാകുന്നു.''

''സ്മാര്‍ട്ട് സിറ്റി പദ്ധതിയില്‍ പൊതുമരാമത്ത് വകുപ്പ് തിരുവനന്തപുരം നഗരത്തിലെ 40 റോഡുകളാണ് ആധുനികനിലവാരത്തിലേക്ക് നവീകരിക്കുന്നത്. ഇതില്‍ ബിഎം, ബിസി നിലവാരത്തിലേക്ക് ഉയര്‍ത്തുന്ന 29 റോഡുകളും ഗതാഗതയോഗ്യമായി കഴിഞ്ഞു. 12 സ്മാര്‍ട്ട് റോഡുകളില്‍ രണ്ടെണ്ണം പൂര്‍ണമായും പ്രവൃത്തി പൂര്‍ത്തിയാക്കി. യൂണിവേഴ്‌സിറ്റി കോളേജ് റോഡും സ്‌പെന്‍സര്‍ ജംഗ്ഷന്‍ റോഡും ഗതാഗതയോഗ്യമായി. സ്റ്റാച്ച്യൂ ജനറല്‍ ഹോസ്പിറ്റല്‍ റോഡ്, നോര്‍ക്ക ഗാന്ധി ഭവന്‍ റോഡ് എന്നിവ ഉടനെ തുറക്കാന്‍ പോവുകയാണ്.''
 

പാഴ്വസ്തുക്കള്‍ പെറുക്കാനെത്തിയയാള്‍ കുട്ടിയെ തട്ടിക്കോണ്ടു പോയതായി വീഡിയോ വൈറല്‍- വസ്തുത
 

ലോക്സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ നില്‍ക്കെ രാജ്യം ചിന്തിക്കുന്നതെന്ത്? സര്‍വേയില്‍ പങ്കെടുക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം
 

Follow Us:
Download App:
  • android
  • ios