തിരുവനന്തപുരം: ഇരുപത്തി നാലുമണിക്കൂറും സജീവമാകാനൊരുങ്ങി തിരുവനന്തപുരം നഗരം. വ്യാപാര സ്ഥാപനങ്ങള്‍ രാത്രിയിലും പ്രവര്‍ത്തിപ്പിക്കാനുള്ള നിര്‍ദ്ദേശം സര്‍ക്കാര്‍ മുമ്പോട്ടു വെച്ചു. കോര്‍പ്പറേഷന്‍ നിശ്ചയിക്കുന്ന പ്രത്യേക സ്ഥലങ്ങളില്‍ കകച്ചവട സ്ഥാപനങ്ങള്‍ ആരംഭിക്കാനും മന്ത്രിസഭാ യോഗത്തില്‍ തീരുമാനമെടുത്തു.

പദ്ധതിയുടെ പ്രാരംഭ ഘട്ടത്തില്‍ തിരുവനന്തപുരം നഗരത്തില്‍ നൈറ്റ് ലൈഫ് സെന്‍ററുകള്‍ തുറക്കും. 2020ഏപ്രിലില്‍ മറ്റ് പ്രധാന നഗരങ്ങളിലേക്കും പദ്ധതി വ്യാപിപ്പിക്കും. കടകള്‍, മാളുകള്‍, ഹോട്ടലുകള്‍ തുടങ്ങിയവ രാത്രിയിലും തുറന്നു പ്രവര്‍ത്തിക്കും. പദ്ധതിയുടെ സുരക്ഷിതമായ നടത്തിപ്പിനായി ടൂറിസം, പൊലീസ്, തദ്ദേശസ്വയം ഭരണ വകുപ്പ്, തൊഴില്‍ വകുപ്പ്, തിരുവനന്തപുരം കോര്‍പ്പറേഷന്‍ എന്നിവയിലെ ഉദ്യോഗസ്ഥരുടെ സ്ഥിരം സമിതി സര്‍ക്കാര്‍ രൂപീകരിക്കും. 

Read More: വികസനത്തിന് കാലതാമസമുണ്ടാകാന്‍ കാരണം ഉദ്യോഗസ്ഥരുടെ അനാസ്ഥ: മന്ത്രി സുധാകരന്‍

ഐടി, മള്‍ട്ടി നാഷണല്‍ കമ്പനികളില്‍ ഉള്‍പ്പെടെ ജോലി ചെയ്യുന്നവര്‍ തലസ്ഥാന നഗരത്തിലെ നൈറ്റ് ലൈഫിന്‍റെ അഭാവത്തെക്കുറിച്ച് പരാതി നല്‍കിയതിനെ തുടര്‍ന്നാണ് പദ്ധതി നടപ്പിലാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. മുംബൈയ്ക്ക് ശേഷം ഇന്ത്യയില്‍ 24 മണിക്കൂറും സജീവമാകുന്ന രണ്ടാമത്തെ നഗരമാകുകയാണ് ഇതോടെ തിരുവനന്തപുരം.