ബന്ധുക്കളുടെയും അയൽക്കാരുടെയും അക്കൗണ്ടുകളിൽ നിന്നും വ്യാജ ഒപ്പും രേഖകളും ചമച്ച് ജീവനക്കാരൻ പലപ്പോഴായി പണം പിൻവലിക്കുകയായിരുന്നു.

തൃശ്ശൂര്‍: തിരുവില്വാമല സർവീസ് സഹകരണ ബാങ്കിൽ ജീവനക്കാരൻ കോടികള്‍ തട്ടിയെന്ന് പരാതി. ബന്ധുക്കളുടെയും അയൽക്കാരുടെയും അക്കൗണ്ടുകളിൽ നിന്നും വ്യാജ ഒപ്പും രേഖകളും ചമച്ച് ജീവനക്കാരൻ പലപ്പോഴായി പണം പിൻവലിക്കുകയായിരുന്നു. പണം പിൻവലിക്കാനായി നിക്ഷേപകർ ബാങ്കിലെത്തിയപ്പോഴാണ് തട്ടിപ്പ് വിവരം പുറത്തായത്.

സംഭവത്തെ തുടർന്ന് ബാങ്ക് സെക്രട്ടറി പഴയന്നൂർ പൊലീസിൽ പരാതിയും മൊഴിയും നൽകി. ബാങ്ക് ജീവനക്കാരനായ മലേശമംഗലം ചക്കച്ചൻകാട് സ്വദേശി സുനീഷിനെതിരെയാണ് പരാതി ഉയർന്നിരിക്കുന്നത്. കോൺഗ്രസ് നേതൃത്വം നൽകുന്ന ഭരണ സമിതിയുടെ നിയന്ത്രണത്തിലുള്ളതാണ് ബാങ്ക്. മാർച്ച് മൂന്നിന് ഭരണസമിതിയിലേക്ക് തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ബാങ്ക് ജീവനക്കാരൻ കോടികൾ തട്ടിയെടുത്തെന്ന വാർത്ത പുറഞ്ഞുവന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്