Asianet News MalayalamAsianet News Malayalam

പ്രമുഖനാകണോ....500 രൂപ മുടക്കിയാൽ മതി

വെറും 500 രൂപയ്ക്ക് പ്രമുഖനാകാം!

thiruvonam bumper lottery kerala result date
Author
First Published Sep 16, 2024, 10:52 AM IST | Last Updated Sep 16, 2024, 10:52 AM IST

പ്രമുഖനാകണോ എന്ന് തീരുമാനിക്കേണ്ടത് നിങ്ങൾ തന്നെയാണ്. കിട്ടിയാൽ ഊട്ടി, ഇല്ലെങ്കിൽ ചട്ടി എന്ന സിനിമാ ഡയലോ​ഗല്ല.മനസുവച്ചാൽ ചിലപ്പോൾ പ്രമുഖനാകാൻ നിങ്ങൾക്കും അവസരമുണ്ട്.വെറും 500 രൂപയ്ക്ക് പ്രമുഖനാകാം. സംസ്ഥാന സർക്കാർ ഭാ​ഗ്യക്കുറി വകുപ്പ് പുറത്തിറക്കിയിട്ടുള്ള 2024 തിരുവോണം ബമ്പർ ടിക്കറ്റിന്റെ വിലയാണ് വെറും 500 രൂപ.നിങ്ങൾ പ്രമുഖനാകുമെന്നാണ് തലവരയെങ്കിൽ ഒന്നാം സമ്മാനം 25 കോടി ഉറപ്പ്.ഒപ്പം ടിക്കറ്റ് വിറ്റ ഏജന്റും സ്ഥലത്തെ പ്രധാന പ്രമുഖനാകും. രണ്ടാം സമ്മാനവും നിങ്ങളെ പ്രമുഖനാക്കും.കൂട്ടായി എടുക്കുകയാണെങ്കിൽ 20 പ്രമുഖർ.20 പേർക്കും ഒരു കോടി വീതം കിട്ടും. ലക്ഷ പ്രമുഖനായാൽ മതിയെങ്കിൽ യഥാക്രമം മൂന്നാം സമ്മാനം 50 ലക്ഷവും നാലും അഞ്ചും അഞ്ചു ലക്ഷവും രണ്ടു ലക്ഷവുമാണ് സമ്മാനം. പ്രമുഖനാകണോ, എങ്കിൽ ഇനി ആലോചിച്ചു നിൽക്കാതെ 500 രൂപ കൈപ്പിടിയിലെടുത്തോളൂ.
 

Latest Videos
Follow Us:
Download App:
  • android
  • ios