സിപിഎമ്മിൽ ഇതുവരെ മന്ത്രിമാരെ തീരുമാനിച്ചിട്ടില്ല. 140 സീറ്റ് കിട്ടുമെന്ന് പറഞ്ഞാലും യുഡിഎഫിനോട് എന്തിന് തർക്കിക്കണമെന്നും ശിവൻകുട്ടി ചോദിച്ചു.

തിരുവനന്തപുരം: കോൺഗ്രസിലെ മുഖ്യമന്ത്രി സ്ഥാനത്തിനുള്ള തർക്കത്തിൽ പ്രതികരിച്ച് വി ശിവൻകുട്ടി. യുഡിഎഫിന്റെ പാരമ്പര്യം ഇതാണെന്നും ചില കാര്യങ്ങൾ എത്ര പറഞ്ഞാലും മാറില്ലെന്നും വി ശിവൻകുട്ടി പറഞ്ഞു. സിപിഎമ്മിൽ ഇതുവരെ മന്ത്രിമാരെ തീരുമാനിച്ചിട്ടില്ല. 140 സീറ്റ് കിട്ടുമെന്ന് പറഞ്ഞാലും യുഡിഎഫിനോട് എന്തിന് തർക്കിക്കണമെന്നും ശിവൻകുട്ടി ചോദിച്ചു. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ വകുപ്പടക്കം തിരിച്ചിരുന്നു. ഇപ്പോൾ മൂന്ന് മുഖ്യമന്ത്രിമാരാണ് ഉള്ളത്, ഇനിയും കൂടാമെന്നും വി ശിവൻകുട്ടി പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

അതേസമയം നിയമസഭാ തെരഞ്ഞെടുപ്പിലെ ജനവിധി അറിയും മുമ്പേ മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലി കോൺഗ്രസിൽ കനത്ത പോര് തുടരുകയാണ്. എഐസിസി ജനറൽ സെക്രട്ടറി കെ സി വേണു​ഗോപാലിനെതിരെ വി ഡി സതീശൻ അനുകൂലികൾ ആക്രമണം കടുപ്പിക്കുകയാണ്. കെ സിയുടെ ഫേസ്ബുക്ക് പോസ്റ്റുകൾ താഴെ സതീശൻ അനുകൂലികളുടെ കമന്റുകൾ നിറഞ്ഞു. പണി എടുത്ത ആൾക്ക് കൂലി ഉണ്ടോ അതോ ഗ്യാലറിയിൽ ഇരുന്ന നിങ്ങൾക്ക് ആണോ സിഎം പദവി എന്ന് ഇവർ കമന്റുകളിലൂടെ ചോദിക്കുന്നു. മുഖ്യമന്ത്രിക്കുപ്പായം ഇട്ട് കേരളത്തിലേക്ക് വരേണ്ടെന്ന് തുറന്നടിക്കുന്നു.