ആരോഗ്യനിലയില്‍ പുരോഗതി കൈവരിക്കാതെ സാഹചര്യത്തില്‍ കുട്ടി വെന്റിലേറ്ററിൽ തുടരട്ടെ എന്ന നിര്‍ദേശമാണ് ഡോക്ടര്‍മാരുടെ സംഘം നല്‍കിയത്

തൊടുപുഴ: അമ്മയുടെ സുഹൃത്തിന്റെ ക്രൂര മർദനത്തിനിരയായ എഴുവയസുകാരന്റെ നില അതീവ ഗുരുതരമായി തുടരുന്നു. ഇന്നലെയും സർക്കാർ നിയോഗിച്ച മെഡിക്കൽ ബോർഡിലെ ഡോക്ടർമാർ ആശുപത്രിയിൽ കുട്ടിയെ സന്ദർശിച്ചിരുന്നു. ആരോഗ്യനിലയില്‍ പുരോഗതി കൈവരിക്കാതെ സാഹചര്യത്തില്‍ കുട്ടി വെന്റിലേറ്ററിൽ തുടരട്ടെ എന്ന നിര്‍ദേശമാണ് ഡോക്ടര്‍മാരുടെ സംഘം നല്‍കിയത്. തുടര്‍ച്ചയായി പത്താം ദിവസമാണ് കുട്ടി വെന്‍റിലേറ്ററില്‍ തുടരുന്നത്.