തിരുവനന്തപുരം: മുൻ മന്ത്രിയും കുട്ടനാട് എംഎൽഎയും എൻസിപി നേതാവുമായ തോമസ് ചാണ്ടിക്ക് ആദരമര്‍പ്പിച്ച് കേരള നിയമസഭ.  മികവാർന്ന വ്യക്തിത്വത്തിന് ഉടമയായിരുന്നു തോമസ് ചാണ്ടിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അനുസ്മരിച്ചു. നേടിയതെല്ലാം നാടിനും നാട്ടുകാര്‍ക്കും കൂടി നൽകിയ നേതാവാണ് തോമസ് ചാണ്ടി. കുട്ടനാട് മണ്ഡലത്തെ കുടുംബമായും കുട്ടനാട്ടുകാരെ കുടുംബാംഗങ്ങളുമായും കാണാൻ തോമസ് ചാണ്ടിക്ക് കഴിഞ്ഞെന്നും മുഖ്യമന്ത്രി അനുസ്മരണ പ്രസംഗത്തിൽ പറ‍ഞ്ഞു. 

തുടര്‍ന്ന് വായിക്കാം: കുട്ടനാട് ഉപതെരഞ്ഞെടുപ്പ്: നിലവിലെ കക്ഷികളിൽ നിന്ന് ഇരുമുന്നണികളും സീറ്റ് മാറ്റിയേക്കും...
 

കഠിനാധ്വാനത്തിന്‍റെയും നിശ്ചയദാര്‍ഢ്യത്തിന്‍റെയും പ്രതീകമായിരുന്നു തോമസ് ചാണ്ടിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അനുസ്മരിച്ചു. സാധാരണക്കാരുടേയും പാവപ്പെട്ടവരുടേയും നേതാവായാണ് തോമസ് ചാണ്ടി പരിഗണിക്കപ്പെട്ടതെന്നും രമേശ് ചെന്നിത്തല പറഞ്ഞു. രാഷട്രീയത്തിനതീതമായി വ്യകതിബന്ധം സൂക്ഷിച്ചയാളാണ് തോമസ് ചാണ്ടിയെന്നു സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ അനുസ്മരിച്ചു

തുടര്‍ന്ന് വായിക്കാം: തോമസ് ചാണ്ടിക്ക് ചരമോപചാരം അര്‍പ്പിച്ചില്ല; നിയമസഭയിൽ എതിര്‍പ്പ് അറിയിച്ച് പ്രതിപക്ഷം...