Asianet News Malayalam

കിഫ്ബിയിൽ ആദായ നികുതി പരിശോധന; ശുദ്ധ തെമ്മാടിത്തരമെന്ന് തോമസ് ഐസക്

തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള നീക്കമാണിതെന്നും ഇതിന് ജനം തിരിച്ചടി നൽകുമെന്നും തോമസ് ഐസക് പ്രതികരിച്ചു. പരിശോധനയെ കുറിച്ച് മാധ്യമങ്ങളെ മുൻകൂട്ടി അറിയിച്ചുള്ള നാടകം അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

thomas isaac against income tax raid in kiifb
Author
Alappuzha, First Published Mar 25, 2021, 4:54 PM IST
  • Facebook
  • Twitter
  • Whatsapp

ആലപ്പുഴ: കിഫ്ബിയിലെ ആദായ നികുതി വകുപ്പിന്‍റെ പരിശോധനക്കെതിരെ ആഞ്ഞടിച്ച് തോമസ് ഐസക്. ആദായ നികുതി വകുപ്പ് കാണിച്ചത് ശുദ്ധ തെമ്മാടിത്തരമാണ്. കിഫ്ബിയെ അപകീർത്തിപ്പെടുത്താനുള്ള ശ്രമമാണ് നടക്കുന്നത്. തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള നീക്കമാണിതെന്നും ഇതിന് ജനം തിരിച്ചടി നൽകുമെന്നും തോമസ് ഐസക് പ്രതികരിച്ചു. ആവശ്യപ്പെട്ട എല്ലാ രേഖകളും കൊടുത്തതാണ്. ഇനി ചോദിച്ചാലും കൊടുക്കും. പരിശോധനയെ കുറിച്ച് മാധ്യമങ്ങളെ മുൻകൂട്ടി അറിയിച്ചുള്ള നാടകം അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കരാറുകാരുടെ നികുതി പണവുമായി ബന്ധപ്പെട്ടായിരുന്നു കിഫ്ബി ആസ്ഥാനത്തെ ആദായനികുതി വകുപ്പിന്‍റെ പരിശോധന. കിഫ്ബി വായ്പ വഴി പദ്ധതി നടപ്പാക്കുന്ന സ്ഥാപനങ്ങളിൽ നിന്നും ആദായ നികുതി വകുപ്പ് നേരത്തെ വിവരങ്ങൾ ശേഖരിച്ചിരുന്നു. കരാറുകാരുടെ നികുതി അടവുമായി ബന്ധപ്പെട്ട പരിശോധനയുടെ ഭാഗമായാണ് ആദായ നികുതി വകുപ്പ് വിവരങ്ങൾ ശേഖരിക്കുന്നത്. 

Also Read: കിഫ്ബിയിൽ ആദായ നികുതി പരിശോധന; കരാറുകാരുടെ വിശദാംശങ്ങൾ ശേഖരിച്ചു

Follow Us:
Download App:
  • android
  • ios