ആലപ്പുഴയില്‍ എ എം ആരിഫായിരിക്കും മത്സരിക്കുക. ആറ്റിങ്ങലിൽ വി ജോയ് എംഎൽഎയുടെ പേര് മാത്രമാണ് പരിഗണിച്ചത്.
തിരുവനന്തപുരം: ലോക്സഭ തെരഞ്ഞെടുപ്പില്‍ സിപിഎമ്മിന്‍റെ സ്ഥാനാര്‍ത്ഥി സാധ്യത പട്ടിക പുറത്ത്. പത്തനംതിട്ടയില്‍ തോമസ് ഐസക് തന്നെ മത്സരിക്കാനാണ് സാധ്യത. ആലപ്പുഴയില്‍ എ എം ആരിഫായിരിക്കും മത്സരിക്കുക. ആറ്റിങ്ങലിൽ വി ജോയ് എംഎൽഎയുടെ പേര് മാത്രമാണ് പരിഗണിച്ചത്. കോഴിക്കോട് ലോക്സഭ മത്സലത്തില്‍ എളമരം കരീമിന്റെ പേരിനാണ് മുൻതൂക്കം.
ആലത്തൂരിൽ കെ രാധാകൃഷ്ണൻ ആദ്യ പേര് ഉയര്‍ന്ന് വന്നെങ്കിലും താൽപര്യമില്ലെന്ന് കെ രാധാകൃഷ്ണൻ അറിയിച്ചു. പൊന്നാനി മത്സലത്തിലെ സ്ഥാനാര്‍ത്ഥി സാധ്യത പട്ടികയിൽ കെ ടി ജലീലുമുണ്ട്. എന്നാല്‍, പ്രാദേശിക ഘടകങ്ങൾക്ക് കെ ടി ജലിലിനോട് താൽപര്യം ഇല്ല. 21 ന് സിപിഎം സംസ്ഥാന കമ്മിറ്റി ചേര്‍ന്നതിന് ശേഷം ഈ മാസം 27 ന് സിപിഎം സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിക്കും. നാളെയും മറ്റന്നാളും ജില്ലാ കമ്മിറ്റികൾ ചേരും.
