Asianet News MalayalamAsianet News Malayalam

പിണറായി സര്‍ക്കാരിൻ്റെ സാമ്പത്തിക നയം: മുൻ പ്രൈവറ്റ് സെക്രട്ടറിയുടെ അഭിപ്രായം തള്ളി തോമസ് ഐസക്

കഴിഞ്ഞ ദിവസമാണ് പിണറായി സർക്കാറിൻറെ ധനനയത്തെ പരസ്യമായി വിമർശിച്ച്  തോമസ് ഐസക്കിൻ്റെ മുൻ അഡീഷനൽ പ്രൈവറ്റ് സെക്രട്ടറി രംഗത്ത് എത്തിയത്.

Thomas Isaac rejects former private secretary's comment
Author
First Published Nov 12, 2022, 9:08 PM IST

തിരുവനന്തപുരം: രണ്ടാം പിണറായി സര്‍ക്കാരിൻ്റെ സാമ്പത്തിക നയം സംബന്ധിച്ച തൻ്റെ മുൻ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയുടെ നിലപാട് തള്ളി മുൻധനമന്ത്രി തോമസ് ഐസക്. ഗോപകുമാറിൻ്റെ അഭിപ്രായത്തെ പൂർണ്ണമായി തള്ളുന്നുവെന്നും  രണ്ടാം പിണറായി സർക്കാരിൻ്റെ സാമ്പത്തിക നയത്തിൽ ഒരു തെറ്റുമില്ലെന്നും തോമസ് ഐസക് പറഞ്ഞു. ഇടത് സര്‍ക്കാരിൻ്റെ സാമ്പത്തിക നയം രൂപീകരിക്കുന്നത് മുന്നണിയും പാർട്ടിയുമാണ്.  ഇപ്പോൾ സംസ്ഥാനത്തുള്ള സാമ്പത്തിക പ്രതിസന്ധിക്ക് കാരണം കേന്ദ്ര സർക്കാർ നയമാണെന്നും തോമസ് ഐസക്ക് പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് പിണറായി സർക്കാറിൻറെ ധനനയത്തെ പരസ്യമായി വിമർശിച്ച്  തോമസ് ഐസക്കിൻ്റെ മുൻ അഡീഷനൽ പ്രൈവറ്റ് സെക്രട്ടറി രംഗത്ത് എത്തിയത്. തദ്ദേശ തെരഞ്ഞെടുപ്പിലെ തിരിച്ചടി പാഠമാക്കി യാഥാസ്ഥിതിക ധനനയം മാറ്റണമെന്ന ഗോപകുമാർ മുകുന്ദൻറെ എഫ് ബി പോസ്റ്റ് വലിയ വിവാദമായിരുന്നു. പോസ്റ്റ് കണ്ടില്ലെന്നും കേന്ദ്രനയമാണ് പ്രതിസന്ധിക്ക് കാരണമെന്നും ധനമന്ത്രി കെഎൻ ബാലഗോപാൽ പ്രതികരിച്ചു.

തദ്ദേശ തെരഞ്ഞെടുപ്പിലെ തിരിച്ചടി പാഠമാകണം...യാഥാസ്ഥിതിക ധനനയം തിരുത്തുക തന്നെ വേണം. ഇപ്പോൾ ഇത്രയും പറയണം , വിശദാംശങ്ങൾ വേണമെങ്കിലാകാം... ഇതായിരുന്നു ഗോപകുമാര്‍ മുകുന്ദൻ്റെ വിമര്‍ശനം. സിപിഎം അംഗം കൂടിയായ ഗോപകുമാര്‍ ഇടത് സർക്കാറിൻ്റെ ധനനയത്തെ വിമർശിക്കുന്ന ഗോപകുമാർ  സിപിഎം അംഗം കൂടിയാണ്. തദ്ദേശ ഉപതെരഞ്ഞെടുപ്പിലെ തിരിച്ചടിയുടെ കാരണം ധനനയത്തിലെ പാളിച്ചയെന്ന വിലയിരുത്തലാണ് നിർണ്ണായകം. 

രണ്ട് മാസമായി ക്ഷേമപെൻഷൻ വിതരണം മുടങ്ങിയതും കടമെടുക്കാനുള്ള ബാലഗോപാലിൻറെ മടിയുമൊക്കെയാണ് മുൻധനമത്രിയുടെ സ്റ്റാഫിൻ്റെ വിമർശനങ്ങൾക്ക് പിന്നിൽ. കടമെടുത്താലും ഓവർ ഡ്രാഫ്റ്റായാലും കാര്യങ്ങൾ നടക്കണമെന്ന ഐസക് രീതി ബാലഗോപാൽ പിന്തുടരുന്നില്ലെന്ന് പാർട്ടിയിലെ ഒരു വിഭാഗത്തിന് അഭിപ്രായമുണ്ട്. ഐസകിൻറെ സ്വപ്ന ആശയമായ കിഫ്ബിയോട് ബാലഗോപാൽ വേണ്ട താല്പര്യം കാട്ടാത്തതും മറ്റൊരു കാരണം. എന്നാൽ യാഥാസ്ഥിതിക ധനനയമെന്നാൽ ചെലവാക്കാതിരിക്കൽ ആണ്. ചെലവാക്കാൻ ഒന്നുമില്ലല്ലോ എന്നാണ് ബാലഗോപാൽ അനുകൂലികളുടെ വിശദീകരണം. 

കടമെടുപ്പിന് കേന്ദ്രം പരിധി നിശ്ചയിച്ചതും കിഎഫ്ബി ബാധ്യത സർക്കാറിനറെ ബാധ്യതയെന്ന കേന്ദ്ര നിലപാടുമാണ് മുമ്പി്ലാത്ത പ്രതിസന്ധിയുടെ കാരണമായി ബാലഗോപാൽ വിശദീകരിക്കുന്നത് . പാർട്ടിക്കുള്ളിലെ തർക്കത്തിനപ്പുറത്തെ രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയും പരിഹാരശ്രമങ്ങൾ പാളുന്നതും സർക്കാറിന് മുന്നിലെ വലിയ വെല്ലുവിളിയാണ്

മൂന്നാംമുറ ഉണ്ടാകരുത്, സിസിടിവികൾ എല്ലാ സ്റ്റേഷനിലും; തെറ്റ് ചെയ്യുന്നവരോട് ദാക്ഷിണ്യമില്ലെന്നും മുഖ്യമന്ത്രി
Follow Us:
Download App:
  • android
  • ios