Asianet News MalayalamAsianet News Malayalam

വിവാദമായതല്ലേ, പാര്‍ട്ടി ചര്‍ച്ച ചെയ്യും, ഇപി ജയരാജൻ-ജാവദേക്കർ കൂടിക്കാഴ്ച്ചയിൽ തോമസ് ഐസക്

ആരെങ്കിലും ചൂണ്ടിക്കാണിക്കുന്നിടത്ത് ഇ.പി ജയരാജൻ നിഷ്കളങ്കമായി പോകരുതായിരുന്നുവെന്ന് ഐസക്ക് അഭിപ്രായപ്പെട്ടു. 

thomas isaac response about ep jayarajan meeting with prakash javadekar
Author
First Published Apr 27, 2024, 11:34 AM IST

പത്തനംതിട്ട : എൽഡിഎഫ് കൺവീനര്‍ ഇപി ജയരാജൻ- ബിജെപി നേതാവ് പ്രകാശ് ജാവദേക്കർ കൂടിക്കാഴ്ച്ച സിപിഎം ചർച്ച ചെയ്യുമെന്ന് മുതിര്‍ന്ന നേതാവും എൽഡിഎഫ് സ്ഥാനാര്‍ത്ഥിയുമായ തോമസ് ഐസക്. ആരെങ്കിലും ചൂണ്ടിക്കാണിക്കുന്നിടത്ത് ഇ.പി ജയരാജൻ നിഷ്കളങ്കമായി പോകരുതായിരുന്നുവെന്ന് ഐസക്ക് അഭിപ്രായപ്പെട്ടു. വിഷയത്തിലെ എന്റെ അഭിപ്രായം പാർട്ടി ഘടകത്തിൽ പറയും.  ഇപ്പോൾ മുഖ്യമന്ത്രി പറഞ്ഞതിനപ്പുറം മറ്റൊന്നും പറയാനില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പത്തനംതിട്ടയിൽ തികഞ്ഞ വിജയപ്രതീക്ഷയുണ്ട്.  വോട്ടിംഗ് ശതമാനത്തിൽ പത്തനംതിട്ട കണ്ടത് റെക്കോർഡ് തകർച്ചയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

'എല്ലാ കോൺഗ്രസ് എംപിമാരുമായും കൂടിക്കാഴ്ച്ച നടത്തി, സിപിഎം, സിപിഐ നേതാക്കളെയും കണ്ടു, വെളിപ്പെടുത്തി ജാവദേക്കർ 

സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് തിങ്കളാഴ്ച, ഇപി ജയരാജന്‍-ജാവദേക്കർ കൂടിക്കാഴ്ച ച‍ര്‍ച്ചയാകും, നടപടി സാധ്യത?

 

 

Follow Us:
Download App:
  • android
  • ios