തിരുവനന്തപുരം: സിഎജി റിപ്പോർട്ട് ചോർച്ചയിലെ പ്രതിപക്ഷത്തിൻറെ അവകാശ ലംഘന പരാതിയിൽ ധനമന്ത്രി ഇന്ന് സ്പീക്കറെ നേരിട്ട് കണ്ട് വിശദീകരണം നൽകും. നാലുമണിക്കാണ് കൂടിക്കാഴ്ച. നിയമസഭയിൽ വെക്കും മുമ്പ് റിപ്പോർട്ട് ചോർന്നതിൽ വീഴ്ച സമ്മതിച്ച ഐസക് പക്ഷെ പിന്നീട് സിഎജിയാണ് അവകാശലംഘനം നടത്തിയതെന്ന് കുറ്റപ്പെടുത്തിയിരുന്നു.

മാധ്യമങ്ങൾക്കും ഇഡിക്കും സിഎജി റിപ്പോർട്ട് ചോർത്തി എന്നതടക്കം നേരത്തെ ഉന്നയിച്ച ആരോപണം ധനമന്ത്രി വിശദീകരണത്തിലും ഉന്നയിക്കാൻ സാധ്യതയുണ്ട്. എസക്കിനെതിരെ വി.ഡി.സതീശനാണ് പരാതി നൽകിയത്. ധനസെക്രട്ടരിക്കെതിരെ ശബരീനാഥൻ നൽകിയ അവകാശ ലംഘനപരാതിയും ഇഡിക്കെതിരായ എം സ്വരാജിൻറെ പരാതിയും സ്പീക്കർ പരിഗണിച്ച് തീരുമാനമെടുക്കും.