Asianet News MalayalamAsianet News Malayalam

ഡാം തുറക്കുന്നതിലെ വീഴ്ച; അമിക്കസ് ക്യൂറി റിപ്പോർട്ട് വായിച്ചിട്ട് മറുപടിയെന്ന് ഐസക്

അമിക്കസ് ക്യൂറി റിപ്പോര്‍ട്ടില്‍ പ്രതികരണവുമായി തോമസ് ഐസക്. കോടതിയിൽ സര്‍ക്കാരിനും പറയാൻ അവസരം ഉണ്ടാകുമല്ലോ എന്ന് ഐസക്. 

Thomas Issac on amicus curiae report in dam security
Author
Thiruvananthapuram, First Published Apr 3, 2019, 3:24 PM IST

തിരുവനന്തപുരം: ഡാം തുറന്നതില്‍ പാളിച്ച പറ്റിയെന്ന അമിക്കസ് ക്യൂറിയുടെ റിപ്പോർട്ട് വായിച്ചു നോക്കിയിട്ട് മറുപടി പറയാമെന്ന് ധനമന്ത്രി തോമസ് ഐസക്. കോടതിയിൽ സര്‍ക്കാരിനും പറയാൻ അവസരം ഉണ്ടാകുമല്ലോ എന്നും തോമസ് ഐസക് ചോദിച്ചു. 

പ്രളയം കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്ക് വീഴ്ച്ച പറ്റിയെന്നും ഇതേക്കുറിച്ച് പരിശോധിക്കണം എന്നാവശ്യപ്പെട്ട് പതിനഞ്ചോളം ഹര്‍ജികളാണ് കേരള ഹൈക്കോടതിയില്‍ എത്തിയിരുന്നത്. ഈ ഹര്‍ജികളില്‍ കോടതിയെ സഹായിക്കാനാണ് അഡ്വ. അലക്സ് പി ജേക്കബ് അധ്യക്ഷനായ ഒരു അമിക്കസ് ക്യൂറിയെ ഡിവിഷന്‍ ബെഞ്ച് നിയമിച്ചത്. 

കേരളത്തിലുണ്ടായ മഹാപ്രളയം മനുഷ്യനിര്‍മ്മിതമാണെന്ന ആരോപണത്തിന് ബലമേക്കിയാണ് അമിക്കസ് ക്യൂറി ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയത്. പ്രളയകാലത്ത് കേരളത്തിലെ ഡാമുകള്‍ തുറന്നു വിട്ടതില്‍ പാളിച്ചകളുണ്ടായെന്ന് അമിക്കസ് ക്യൂറി ഹൈക്കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ഇതേക്കുറിച്ച് വിശദമായ അന്വേഷണം വേണമെന്നും ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്നും അമിക്കസ് ക്യൂറിയുടെ റിപ്പോര്‍ട്ടില്‍ ആവശ്യപ്പെടുന്നുണ്ട്.

Also Read: മഹാപ്രളയം: ഡാം തുറന്നതില്‍ പാളിച്ച പറ്റിയെന്ന് അമിക്കസ് ക്യൂറിയുടെ റിപ്പോര്‍ട്ട്

 

Follow Us:
Download App:
  • android
  • ios