Asianet News MalayalamAsianet News Malayalam

'ഹമാസിനെ തീവ്രവാദികൾ എന്ന് വിളിക്കുന്നവർ ചരിത്രം അറിയാത്തവർ'; എംഎം ഹസ്സൻ

ഗാസയിൽ സാമ്രാജ്യത്വ ശക്തികളുടെ ഇടപെടൽ ആരും കാണുന്നില്ല. സ്വന്തമണ്ണിന് വേണ്ടിയാണ് പലസ്തീൻകാർ പോരാടുന്നത്. ഇക്കാര്യം യാസർ അറഫാത്ത് നേരത്തെ പ്രഖ്യാപിച്ചതാണ്. 2014 മുതലാണ് ഇസ്രായേൽ ഇന്ത്യക്ക് പ്രിയപ്പെട്ട രാജ്യമാവുന്നതെന്നും എംഎം ഹസ്സൻ കോഴിക്കോട്ട് പറഞ്ഞു. 

Those who call Hamas terrorists do not know history MM Hassan FVV
Author
First Published Oct 31, 2023, 11:44 AM IST

കോഴിക്കോട്: ഹമാസിനെ തീവ്രവാദികൾ എന്ന് വിളിക്കുന്നവർ ചരിത്രം അറിയാത്തവരാണെന്ന് കോൺ​ഗ്രസ് നേതാവ് എംഎം ഹസ്സൻ. ഹമാസ് ഒരു രാഷ്ട്രീയ പാർട്ടിയാണ് എം.എം ഹസ്സൻ പറഞ്ഞു. പലസ്തീന്റെ പോരാട്ടം സ്വന്തം നാട്ടിൽ ജീവിക്കാനുള്ള അവകാശത്തിന് വേണ്ടിയാണ്. ​ഗാസയിൽ സാമ്രാജ്യത്വ ശക്തികളുടെ ഇടപെടൽ ആരും കാണുന്നില്ല. സ്വന്തം മണ്ണിന് വേണ്ടിയാണ് പലസ്തീനികൾ പോരാടുന്നത്. ഇക്കാര്യം യാസർ അറഫാത്ത് നേരത്തെ പ്രഖ്യാപിച്ചതാണ്. 2014 മുതലാണ് ഇസ്രായേൽ ഇന്ത്യക്ക് പ്രിയപ്പെട്ട രാജ്യമാവുന്നതെന്നും എംഎം ഹസ്സൻ കോഴിക്കോട്ട് പറഞ്ഞു. 

ബന്ധുക്കൾക്ക് വിട്ടു നൽകി മൃതദേഹം; ഖബറടക്കത്തിന് തൊട്ടുമുമ്പ് പോസ്റ്റ്മോർട്ടത്തിനായി തിരിച്ചു വാങ്ങി പൊലീസ്

തരൂരിന്റെ മനസ് ഹമാസിനൊപ്പമാണ്. പേര് പറയാതെയാണ് തീവ്രവാദി എന്ന പേര് അദ്ദേഹം ഉപയോഗിച്ചത്. അത് അടർത്തി എടുത്ത് വിവാദം ഉണ്ടാക്കി. തരൂർ യുഎന്നിലൊക്കെ ജോലി ചെയ്ത വ്യക്തിയാണെന്ന് മനസിലാക്കണം. രണ്ട് ഭാഗത്തും സമാധാനം ആഗ്രഹിച്ച വ്യക്തിയാണ് അദ്ദേഹമെന്നും ഹസ്സൻ പറഞ്ഞു. കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖറിനെതിരെ കേസ് എടുത്തത് സ്വാഗതാർഹമാണ്. ഭരണകക്ഷിയിൽ പെട്ടവരും ചില വർഗ്ഗീയ പരാമർശം നടത്തി. എം.വി.ഗോവിന്ദനെതിരെയും കേസ്സെടുക്കണം. ഇല്ലെങ്കിൽ സർക്കാർ നടപടി ഏകപക്ഷീയമാവുമെന്നും ഹസ്സൻ കൂട്ടിച്ചേർത്തു.

കളമശ്ശേരി സ്ഫോടനം; പ്രതി ഡൊമിനിക് മാര്‍ട്ടിനുമായി തെളിവെടുപ്പ് തുടങ്ങി, ആദ്യം അത്താണിയിലെ കുടുംബ വീട്ടില്‍ 

https://www.youtube.com/watch?v=Ko18SgceYX8

 

Follow Us:
Download App:
  • android
  • ios