Asianet News MalayalamAsianet News Malayalam

ബന്ധുക്കൾക്ക് വിട്ടു നൽകി മൃതദേഹം; ഖബറടക്കത്തിന് തൊട്ടുമുമ്പ് പോസ്റ്റ്മോർട്ടത്തിനായി തിരിച്ചു വാങ്ങി പൊലീസ്

ഇന്നലെ വൈകിട്ട് 6 മണിയോടെയാണ് നാദാപുരം റോഡ് സ്വദേശി ഹംസ ഹാജി (71) പരാതി നൽകാനായി എത്തിയപ്പോൾ വടകര പൊലീസ് സ്റ്റേഷൻ വളപ്പിൽ കുഴഞ്ഞ് വീണത്. 

 body was handed over to the relatives and the police took it back for post-mortem at kozhikode fvv
Author
First Published Oct 31, 2023, 10:49 AM IST

കോഴിക്കോട്: ബന്ധുക്കൾക്ക് വിട്ടു നൽകിയ മൃതദേഹം പൊലീസ് പോസ്റ്റ്മോർട്ടത്തിനായി തിരിച്ചു വാങ്ങി. കോഴിക്കോട് വടകര പൊലീസ് സ്റ്റേഷൻ വളപ്പിൽ കുഴഞ്ഞ് വീണ് മരിച്ച എഴുപത്തൊന്നുകാരന്റെ മൃതദേഹമാണ് പൊലീസ് തിരിച്ചു വാങ്ങി വടകര ജില്ല ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയത്. ഇന്നലെ വൈകിട്ട് 6 മണിയോടെയാണ് നാദാപുരം റോഡ് സ്വദേശി ഹംസ ഹാജി (71) പരാതി നൽകാനായി എത്തിയപ്പോൾ വടകര പൊലീസ് സ്റ്റേഷൻ വളപ്പിൽ കുഴഞ്ഞ് വീണത്. 

കളമശ്ശേരി സ്ഫോടനം; പ്രതി ഡൊമിനിക് മാര്‍ട്ടിനുമായി തെളിവെടുപ്പ് തുടങ്ങി, ആദ്യം അത്താണിയിലെ കുടുംബ വീട്ടില്‍

പൊലീസ് ഉടൻ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പരാതിയില്ലെന്ന് എഴുതി വാങ്ങി രാത്രിയോടെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകി. ഖബറടക്കത്തിന് ഒരുക്കങ്ങൾ നടത്തവേയാണ് പൊലീസ് പോസ്റ്റ്മോർട്ടത്തിനായി മൃതദേഹം തിരിച്ചെടുത്തത്. പരാതി ഉയരാതിരിക്കാനാണ് മൃതദേഹം തിരിച്ചെടുത്ത് പോസ്റ്റ്മോർട്ടത്തിനയച്ചതെന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥർ വിശദീകരിച്ചു.

കളിക്കുന്നതിനിടെ വിദ്യാർത്ഥികൾ തമ്മിൽ തർക്കം; പെരുമാതുറയിൽ പത്താം ക്ലാസുകാരന്റെ കുത്തേറ്റ് 16-കാരന് പരിക്ക്

https://www.youtube.com/watch?v=Ko18SgceYX8

Follow Us:
Download App:
  • android
  • ios