ഇതോടെ വൈദികൻ കുർബാന നിർത്തി വെച്ചു. പിന്നീട് പൊലീസെത്തി ജനാഭിമുഖ കുർബാന തടഞ്ഞവരെ അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു. വൈദികൻ ജനാഭിമുഖ കുർബാന അർപ്പിക്കുന്നത് തുടർന്നിരിക്കുകയാണ്. അതേസമയം, പള്ളിയിലെ നിലവിൽ സ്ഥിതി ശാന്തമാണ്.
കൊച്ചി: എറണാകുളം ചിറ്റൂർ സെന്റ് തോമസ് പള്ളിയിൽ ജനാഭിമുഖ കുർബാന അർപ്പിക്കുന്നത് തടയാൻ വന്നവരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. ഇവിടെ ജനാഭിമുഖ കുർബാന നടത്താനായിരുന്നു അതിരൂപത തീരുമാനം. എന്നാൽ കുർബാനയ്ക്ക് മുൻപേ ചിലർ വന്നു ഏകീകൃത കുർബാന നടത്തണമെന്ന ആവശ്യം ഉയർത്തുകയായിരുന്നു. ഇതോടെ വൈദികൻ കുർബാന നിർത്തി വെച്ചു. പിന്നീട് പൊലീസെത്തി ജനാഭിമുഖ കുർബാന തടഞ്ഞവരെ അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു. വൈദികൻ ജനാഭിമുഖ കുർബാന അർപ്പിക്കുന്നത് തുടർന്നിരിക്കുകയാണ്. അതേസമയം, പള്ളിയിലെ നിലവിൽ സ്ഥിതി ശാന്തമാണ്.
എറണാകുളം അങ്കമാലി അതിരൂപതയ്ക്ക് കീഴിലെ പള്ളികളിൽ നാളെ രാവിലെയുള്ള കുർബാനയിൽ ഏതെങ്കിലും ഒന്നിൽ മാത്രമാകും സിനഡ് നിർദേശ പ്രകാരം ഉള്ള കുർബാനയെന്നാണ് അധികൃതർ അറിയിക്കുന്നത്. പാതിരാ കുർബാന ജനാഭിമുഖം ആണ് നടത്തുന്നത്. എന്നാൽ പാതിരാ കുർബാന സിനഡ് രീതിയിൽ വേണമെന്ന് ഒരു വിഭാഗം ആവശ്യപ്പെട്ട് എത്തിയതാണ് തർക്കത്തിന് കാരണമായത്. നിലവിൽ പള്ളിയിൽ തർക്കത്തിന്റെ സാഹചര്യമില്ല. നിലവിൽ ജനാഭിമുഖ കുർബാന തുടരുകയാണ്.
