'ബാക്ക് ടു ഫിറ്റ്' എന്ന ജിംനേഷ്യം കേന്ദ്രീകരിച്ചായിരുന്നു വില്പന നടത്തിയിരുന്നത്. ഇന്ന് രാവിലെ ഡാൻസാഫ് സംഘവും പന്നിയങ്കര പൊലീസും സംയുക്തമായി നടത്തിയ മിന്നൽ പരിശോധനയിലാണ് പ്രതികൾ വലയിലായത്.

കോഴിക്കോട്: ജിമ്മിന്റെ മറവിൽ ലഹരി വില്പന നടത്തിയ മൂന്ന് യുവാക്കളെ പൊലീസ് പിടികൂടി. പയ്യാനക്കൽ കപ്പക്കൽ റോഡിൽ പ്രവർത്തിക്കുന്ന 'ബാക്ക് ടു ഫിറ്റ്' എന്ന ജിംനേഷ്യം കേന്ദ്രീകരിച്ചായിരുന്നു വില്പന നടത്തിയിരുന്നത്. ബേപ്പൂർ സ്വദേശികളായ മൂന്നാർവളപ്പിൽ ജംഷീർ, മതിലകത്ത് ഇജാസ്, അർഷാദ് എന്നിവരാണ് പിടിയിലായത്. ഇന്ന് രാവിലെ ഡാൻസാഫ് സംഘവും പന്നിയങ്കര പൊലീസും സംയുക്തമായി നടത്തിയ മിന്നൽ പരിശോധനയിലാണ് ഇവർ വലയിലായത്. ജിമ്മിന്റെ മറവിൽ വിപണനത്തിനായി സൂക്ഷിച്ചിരുന്ന 250 ഗ്രാം എം.ഡി.എം.എയും 40 ഗ്രാം കഞ്ചാവും റെയ്ഡിൽ ഉദ്യോഗസ്ഥർ കണ്ടെടുത്തു. ലഹരിമരുന്നിന്റെ ഉറവിടത്തെക്കുറിച്ചും കൂടുതൽ ആളുകൾക്ക് ഇതിൽ പങ്കുണ്ടോയെന്നതിനെക്കുറിച്ചും പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

YouTube video player