ഇടിയുടെ ആഘാതത്തിൽ സ്വകാര്യ ബസുകളുടെ മുൻഭാഗം പൂർണമായും തകർന്നു

എടപ്പാൾ: തൃശൂർ-കുറ്റിപ്പുറം സംസ്ഥാന പാതയിൽ കാഞ്ഞിരകുറ്റിയിൽ മൂന്ന് ബസുകൾ കൂട്ടിയിടിച്ച് നിരവധി പേർക്ക് പരുക്കേറ്റു. രാത്രി എട്ടോടെയാണ് അപകടം നടന്നത്. ഗുരുവായൂരിൽ നിന്നും കോഴിക്കോട്ടേക്ക് പോവുകയായിരുന്ന സ്വകാര്യ ബസും തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന വിനോദയാത്രാസംഘം സഞ്ചരിച്ച ടൂറിസ്റ്റ് ബസും കോഴിക്കോട് നിന്നും തൃശൂരിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസും തമ്മിലാണ് കൂട്ടിയിടിച്ചത്.

Add Asianetnews as a Preferred SourcegooglePreferred

ഗുരുവായൂരിൽ നിന്നും കോഴിക്കോട്ടേക്ക് പോവുകയായിരുന്ന സ്വകാര്യ ബസ് മറ്റൊരു വാഹനത്തിനെ മറികടക്കുന്നതിനിടയിൽ നിയന്ത്രണം വിട്ട് എതിരെ വരുകയായിരുന്ന വിനോദയാത്രാസംഘം സഞ്ചരിച്ച ടൂറിസ്റ്റ് ബസിലിടിച്ച ശേഷം തൊട്ടു പുറകിലുണ്ടായിരുന്ന തൃശൂരിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസിലും ഇടിക്കുകയായിരുന്നു.

ഇടിയുടെ ആഘാതത്തിൽ സ്വകാര്യ ബസുകളുടെ മുൻഭാഗം പൂർണമായും തകർന്നു. സ്വകാര്യ ബസുകളുടെ ഡ്രൈവർമാർക്കും ഏതാനും യാത്രക്കാർക്കും ഗുരുതര പരിക്കേറ്റു. ഇവരെ എടപ്പാളിലെയും തൃശൂരിലെയും ആശുപത്രികളിൽ പ്രവേശിപ്പിച്ചു.