കുനിശ്ശേരിയിൽ ആണ് സംഭവം. കരിയക്കാട് ജസീറിൻ്റെ മക്കളായ ജിൻഷാദ് (12), റിൻഷാദ് (7), റിഫാസ് (3) എന്നിവരാണ് മുങ്ങി മരിച്ചത്.


പാലക്കാട്: മൂന്നു സഹോദരങ്ങൾ പാറക്കുളത്തിൽ മുങ്ങിമരിച്ചു. കുനിശ്ശേരിയിൽ ആണ് സംഭവം. കുട്ടികൾ കളിക്കുന്നതിനിടെയാണ് ദുരന്തമുണ്ടായത്.

Add Asianetnews as a Preferred SourcegooglePreferred

കരിയക്കാട് ജസീറിൻ്റെ മക്കളായ ജിൻഷാദ് (12), റിൻഷാദ് (7), റിഫാസ് (3) എന്നിവരാണ് മുങ്ങി മരിച്ചത്. മൃതദേഹങ്ങൾ ആലത്തൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.

കുനിശ്ശേരിയിലെ ഒരു പള്ളിക്ക് സമീപം കുട്ടികൾ കളിക്കാൻ ചെന്നതാണ്. കളിക്കുന്നതിനിടെ കയ്യിൽ പറ്റിയ അഴുക്ക് കഴുകിക്കളയാനോ മറ്റോ തൊട്ടടുത്തുള്ള കുളത്തിലേക്ക് ഇറങ്ങാൻ ശ്രമിച്ചതാണ്. ഇവർ കുളത്തിലേക്ക് വീഴുന്നതുകണ്ട ഒരു കുട്ടി വിവരം മറ്റുള്ളവരെ അറിയിച്ച് ആളുകൾ എത്തുമ്പോഴേക്കും ദുരന്തം സംഭവിച്ചു കഴിഞ്ഞിരുന്നു.