കഴിഞ്ഞ വ്യാഴാഴ്ചയാണ് അട്ടപ്പാടി പാലൂരിലെ ജനവാസ മേഖലയിൽ കൂട്ടം തെറ്റിയ കാട്ടാനകുട്ടിയെ കണ്ടെത്തിയത്.

പാലക്കാട്: അട്ടപ്പാടി പാലൂരിൽ മൂന്നാം ദിവസവും കുട്ടിയാനയെ കൂടെ കൂട്ടാതെ അമ്മയാന. കാടിനകത്ത് ഒരുക്കിയ താത്കാലിക ഷെൽട്ടറിൽ അമ്മയാന എത്തും വരെ കുട്ടിയാനയെ സംരക്ഷിക്കാനാണ് വനം വകുപ്പിൻ്റെ തീരുമാനം. കഴിഞ്ഞ വ്യാഴാഴ്ചയാണ് അട്ടപ്പാടി പാലൂരിലെ ജനവാസ മേഖലയിൽ കൂട്ടം തെറ്റിയ കാട്ടാനകുട്ടിയെ കണ്ടെത്തിയത്. കുട്ടിയാനയെ കാടുകയറ്റാൻ അന്നു മുതൽ വനം വകുപ്പ് ശ്രമം തുടങ്ങിയതാണ്. 

ഇന്നലെ മുതൽ കാട്ടിൽ മരകമ്പുകൾ കൊണ്ട് പ്രത്യേക ഷെൽട്ടർ ഉണ്ടാക്കി സംരക്ഷിക്കുകയാണ്. എന്നാൽ ഇതുവരെയും കാട്ടാനക്കൂട്ടം സമീപത്തേക്ക് അടുക്കുന്നില്ല. ഇതോടെ ഇവിടെ തന്നെ താത്കാലികമായി കുട്ടിയാനയെ സംരക്ഷിക്കാനാണ് തീരുമാനം. അതേ സമയം, കുട്ടിയാന ക്ഷീണിതനാണ്. നടക്കാൻ പ്രയാസമുണ്ട്. എന്നാൽ ആന്തരികാവയവങ്ങൾക്ക് പ്രശ്നങ്ങളില്ല. അണുബാധയില്ലെന്നും വെറ്റിനറി ഡോക്ടറുടെ പരിശോധനയിൽ വ്യക്തമായി. ഇന്നു മുതൽ ഇളനീരിനു പുറമെ പാലും കൊടുത്തു തുടങ്ങും.

പിന്നില്‍ നിന്നും തെരുവുനായ പാഞ്ഞെത്തി; വരാന്ത ചാടി നായയെ തുരത്തി, ബാലന് രക്ഷകനായി യുവാവ്

Asianet News Live |Malayalam Live News|ഏഷ്യാനെറ്റ് ന്യൂസ് ലൈവ്|Kerala Live TV News