കാഞ്ഞിരപ്പള്ളി: കാറും ലോറിയും ബൈക്കും കൂട്ടിയിടിച്ച് കാഞ്ഞിരപ്പള്ളിക്കടുത്ത് ചോറ്റിയിൽ മൂന്ന് പേർ മരിച്ചു. ലോറിയുമായി കൂട്ടിയിടിച്ച കാർ നിയന്ത്രണം വിട്ട്  ബൈക്കിലിടിച്ചാണ് ദാരുണമായ അപകടം നടന്നത്. 

അപകടത്തിൽ പരിക്കേറ്റ രണ്ട് പേരുടെ നില അതീവ ഗുരുതരമാണ്. കാറിലുണ്ടായിരുന്ന പെരുവന്താനം സ്വദേശി ശ്രീധരൻ പിള്ള, ബൈക്കിലുണ്ടായിരുന്ന വെംബ്ലി സ്വദേശികളായ പെരുമണ്ണിൽ ഷാജി, മണ്ണശേരി അരുൺകുമാർ എന്നിവരാണ് മരിച്ചത്. ലോറിയുടെ അമിത വേഗമാണ് അപകടകാരണം എന്നാണ് വിവരം.