പത്തനംതിട്ട: പത്തനംതിട്ട ഇരവിപേരൂരിൽ കെഎസ്ആര്‍ടിസി ബസ്സും കാറും കൂട്ടി ഇടിച്ച് മൂന്ന് മരണം. ഇരവിപേരൂർ സ്വദേശികളായ മൂന്ന് പേരാണ് മരിച്ചത്. തറവേലിൽ ശശി പണിക്കരുടെ മകൻ  അനൂപ് (25),  വാക്കേമണ്ണിൽ ബെൻ (30), മംഗലശേരിൽ ജോബി (38) എന്നിവരാണ് മരിച്ച മൂന്ന് പേർ. കാറിൽ അഞ്ച് പേരാണ് ഉണ്ടായിരുന്നത്. അപകടത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നു.

അപകട സമയത്ത് രക്ഷാപ്രവർത്തനം നടത്തിയ അനിഷ് കുമാറിന് പൊള്ളലേറ്റു. ഇയാൾ തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.